ന്യൂ ബ്രുന്‍സ് വിക്ക് പ്രവിശ്യയില്‍ കടുത്ത മഴയും വെള്ളപ്പൊക്കവും ഹിമപാതവും; 10,000ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി; 24 മണിക്കൂറിനിടെ 100മില്ലീമീറ്ററോളം മഴ;കാലാവസ്ഥാ മുന്നറിയിപ്പുകളുമായി എന്‍വയോണ്‍മെന്റ് കാനഡ

ന്യൂ ബ്രുന്‍സ് വിക്ക് പ്രവിശ്യയില്‍ കടുത്ത മഴയും വെള്ളപ്പൊക്കവും ഹിമപാതവും; 10,000ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായി; 24 മണിക്കൂറിനിടെ 100മില്ലീമീറ്ററോളം മഴ;കാലാവസ്ഥാ മുന്നറിയിപ്പുകളുമായി എന്‍വയോണ്‍മെന്റ് കാനഡ
കടുത്ത മഴയെ തുടര്‍ന്ന് ന്യൂ ബ്രുന്‍സ് വിക്ക് പ്രവിശ്യയില്‍ ശനിയാഴ്ച രാവിലെ ഏതാണ്ട് 10,000ത്തോളം വീടുകളില്‍ വൈദ്യുതി ബന്ധം ഇല്ലാതായെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പ്രവിശ്യയിലെ തെക്ക് കിഴക്കന്‍ ഭാഗത്ത് നിന്നും വെള്ളപ്പൊക്കം കാരണം നിരവധി പേര്‍ മുന്‍കരുതലായി തങ്ങളുടെ വീടുകളില്‍ നിന്നും താല്‍ക്കാലികമായി മാറിത്താമസിക്കേണ്ടി വന്നിരുന്നു. പ്രതികൂലമായ കാലാവസ്ഥ പരിഗണിച്ച് എന്‍വയോണ്‍മെന്റ് കാനഡ ഇവിടെ വെള്ളിയാഴ്ച കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു.

ഇതിനോടനുബന്ധിച്ച് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ തണുത്തുറയുന്ന കാലാവസ്ഥ സംജാതമാകുമെന്നും കടുത്ത മഴയുണ്ടാകുമെന്നും കടുത്ത ഹിമപാതമുണ്ടാകുമെന്നും എന്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പേകുന്നു.പ്രവിശ്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ മുകളില്‍ പറഞ്ഞ പ്രതിഭാസങ്ങളുടെ സങ്കരമായ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടിരുന്നത്. പ്രവിശ്യയുടെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 100മില്ലീമീറ്ററോളം മഴ പെയ്തിരുന്നുവെന്നാണ് വെതര്‍ ഏജനന്‍സി വെളിപ്പെടുത്തുന്നത്.

ഈ അവസരത്തില്‍ ഫുന്‍ഡി നാഷണല്‍ പാര്‍ക്കിനും സസെക്‌സിനും ഇടയിലാണ് പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരിക്കുന്നത്. അതായത് വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച വൈകുന്നേരത്തിനുമിടയില്‍ ഇവിടെ 129 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. ബൗക്ടൗചെയില്‍ 109.6 മില്ലീമീറ്ററും സെന്റ് സ്റ്റീഫനില്‍ 89 മില്ലീമീറ്ററും മഴ ലഭിച്ചിരുന്നു. സസെക്‌സിലും ഫ്രെഡറിക്ടണിലും 61 മില്ലീ മീറ്ററും സിഎഫ്ബി ഗേജ്ടൗണില്‍ 64 മില്ലീ മീറ്ററുമാണ് മഴ ലഭിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends