കാനഡയില്‍ പുതിയതായി എത്തിയവര്‍ക്കായി സൗജന്യ ഏകദിന ശില്പശാല

കാനഡയില്‍ പുതിയതായി എത്തിയവര്‍ക്കായി സൗജന്യ ഏകദിന ശില്പശാല
ടൊറോന്റോ: കാനഡയില്‍ പുതിയതായി കുടിയേറിയ സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ വിഷയങ്ങളില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

എറ്റോബികോക്ക് സിവിക്ക് സെന്ററില്‍ ഈമാസം 27 ന് രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ശില്പശാല.

പ്രശസ്ത ഇന്റര്‍നാഷണല്‍ കരിയര്‍ കോച്ചായ ഗബ്രിയേലാ കാസിനോനു, കാനഡയില്‍ ജോലി സമ്പാദനം എളുപ്പമാക്കുന്നതിനുള്ള മാര്‍ഗങ്ങളും നിര്‍ദേശങ്ങളും അതിലേക്കു എത്തിച്ചേരാനുള്ള പരിശീലനങ്ങളും ഈ ശില്പശാലയിലൂടെ നല്‍കുന്നതാണ്.

ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ചും സൈബര്‍ സെക്യൂരിറ്റിയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണക്ലാസ്സ് 'സൈബര്‍ ഗുരു ' എന്ന് അറിയപ്പെടുന്ന സംഗമേശ്വരന്‍ മാണിക്ക്യം അയ്യരുടെ നേതൃത്വത്തില്‍ നടക്കും.

കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍, അവരുടെ അവകാശങ്ങള്‍, കര്‍ത്തവ്യങ്ങള്‍, അവര്‍ നേരിടുന്ന വൈവിധ്യങ്ങളായ നിയമ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചായിരിക്കും ബാരിസ്റ്ററും നോട്ടറി പബ്ലിക്കുമായ ലതാ മേനോന്‍ ശില്പശാലയില്‍ അവതരിപ്പിക്കുന്നത്.

കൂടാതെ, സാമ്പത്തിക ഉപദേശങ്ങള്‍, സെറ്റില്‍മെന്റ് സര്‍വീസുകള്‍, ആരോഗ്യപരമായ ഭക്ഷണരീതികളും ജീവിതശൈലികളും തുടങ്ങിയ പുതിയ കുടിയേറ്റക്കാര്‍ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങള്‍ അതാത് മേഖലകളില്‍ പ്രാവീണ്യം നേടിയവര്‍ അവതരിപ്പിക്കും.

കാനഡായില്‍ കുടിയേറി വിവിധ മേഖലകളില്‍ ജീവിത വിജയം നേടിയ ആളുകളുമായി സംവാദിക്കാനും നെറ്റ്‌വര്‍ക്കിങ് നടത്താനും ഈ ശില്പശാലയില്‍ സൗകര്യമൊരുക്കുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍ മേരി അശോക് അറിയിച്ചു.

കാനഡയിലെ ഇമ്മിഗ്രേഷന്‍ സിറ്റിസണ്‍ഷിപ്പ് മന്ത്രാലയത്തിന്റെ സഹായ സഹകരണത്തോടെ ഡാന്‍സിംഗ് ഡാംസല്‍സാണ് ഈ സൗജന്യ ശില്പശാലക്ക് നേതൃത്വം നല്‍കുന്നത്. കലാസാംസ്‌കാരിക വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ് സംഘടനയാണ് ഡാന്‍സിംഗ് ഡാംസല്‍സ്.

ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.ddshows.com എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യം. ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് ബസ് / ട്രെയിന്‍ ടിക്കറ്റുകളും, ഭക്ഷണവും ശില്പശാലക്കു വേണ്ട സാധനസാമഗ്രികളും സൗജന്യമായി ലഭിക്കും.

ശില്പശാലയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും മാര്‍ച്ച് 3 ന് ടൊറാന്റോ സിറ്റി ഹാളില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ സെലിബ്രേഷന്റെ കിക്ക് ഓഫും നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിഷ്ണു : 416 890 9947
സലോമി : 416 420 7803
ബാലാജി : 647 675 5432
യുവറാണി : 647 632 9301
തമിഴ് സെല്‍വന്‍ : 905 783 3468
Other News in this category4malayalees Recommends