വിന്നിപെഗിലെ ഫോര്‍ട്ട് വൈറ്റ് എലൈവില്‍ സ്‌നോ യോഗ ചെയ്യാനെത്തുന്നവരേറെ; താപനില മൈനസ് 15 ഡിഗ്രിയായി താഴ്ന്നിട്ടും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചിട്ടും ഇവരുടെ യോഗപ്രേമം ഇല്ലാതാവുന്നില്ല; വ്യത്യസ്തമായ അനുഭവമെന്ന് പങ്കെടുക്കുന്നവര്‍

വിന്നിപെഗിലെ ഫോര്‍ട്ട് വൈറ്റ് എലൈവില്‍ സ്‌നോ യോഗ ചെയ്യാനെത്തുന്നവരേറെ; താപനില മൈനസ് 15 ഡിഗ്രിയായി താഴ്ന്നിട്ടും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചിട്ടും ഇവരുടെ യോഗപ്രേമം ഇല്ലാതാവുന്നില്ല; വ്യത്യസ്തമായ അനുഭവമെന്ന് പങ്കെടുക്കുന്നവര്‍
താപനില മൈനസ് 15 ഡിഗ്രിയായി താഴ്ന്നിട്ടും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചിട്ടും അതെല്ലാം അവഗണിച്ച് വിന്നിപെഗിലെ ഫോര്‍ട്ട് വൈറ്റ് എലൈവിലെ നാച്വര്‍ സെന്ററില്‍ വച്ച് ഞായറാഴ്ച നടന്ന സ്‌നോ യോഗയില്‍ പങ്കെടുക്കാന്‍ നിരവധി പേരെത്തിച്ചേര്‍ന്നു. ഇത് വളരെ മധുരതരമായ കാലാവസ്ഥയാണെന്നാണ് യോഗ ടീച്ചറായ അഷ്‌ലെ ബൗര്‍ഗോയിസ് വെളിപ്പെടുത്തുന്നത്. ഈ അവസരത്തില്‍ നല്ല പോലെ ശവാസനത്തില്‍ കിടക്കാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.

ഈ തണുത്ത അന്തരീക്ഷത്തില്‍ ധ്യാനവും നല്ല പോലെ നിര്‍വഹിക്കാനാവുന്നുണ്ടെന്നും അഷ്‌ലെ അഭിപ്രായപ്പെടുന്നു. ഈ തണുപ്പില്‍ കൂടുതല്‍ മസില്‍ ബില്‍ഡിംഗ് നിര്‍വഹിക്കാനും ആളുകള്‍ക്ക് സാധിക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ സെന്ററിലെ തടാകത്തിന് മുന്നിലാണ് 45 മിനുറ്റ് ക്ലാസ് നടക്കുന്നത്.ഇവിടെ ശീതക്കാറ്റ് വീശിയടിക്കുമ്പോഴും ആളുകള്‍ നല്ല പോലെ വിവിധ ആസനങ്ങള്‍ നിര്‍വഹിച്ച് വരുകയാണ്. ഈ സമയത്ത് ഇരിക്കുന്നതിനടിയില്‍ നിന്നും ഐസ് പൊട്ടിക്കീറുന്ന സ്വരം ചിലപ്പോള്‍ കേള്‍ക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് ഇതില്‍ പങ്കെടുക്കുന്ന ഏയ്ജല സ്‌കോഗ വെളിപ്പെടുത്തുന്നത്.

സ്‌കോഗയും സുഹൃത്തായ കോറിന ഡെറെവിയാന്‍ചുക്കും മാനിട്ടോബയിലെ മോറിസില്‍ നിന്നാണെത്തിയിരിക്കുന്നത്. ഈ വേറിട്ട യോഗ അനുഭവത്തെ തങ്ങള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. യോഗക്കിടെ കാറ്റടിയുടെ ശബ്ദം കേള്‍ക്കാനും മഞ്ഞ് മുഖത്ത് വന്ന് മുത്തുന്നതറിയാനും സാധിക്കുന്നത് വളരെ ആസ്വാദ്യകരമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.വിന്നിപെഗിലെ ആളുകള്‍ വിന്ററിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തനിക്കറിയാമായിരുന്നുവെങ്കിലും അവര്‍ മഞ്ഞില്‍ യോഗ ചെയ്യാന്‍ ഇത്രയധികം താല്‍പര്യം പ്രകടിപ്പിച്ചെത്തുമെന്ന് കരുതിയിരുന്നില്ലെന്നും അഷ്‌ലെ ബൗര്‍ഗോയിസ് പറയുന്നു.

Other News in this category4malayalees Recommends