സിഐഡി ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ നിയമനടപടികള്‍ തുടങ്ങി

സിഐഡി ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ നിയമനടപടികള്‍ തുടങ്ങി
ദുബായ്: സിഐഡി ചമഞ്ഞ് ഭീഷണിപ്പെടുത്തി ടാക്‌സി യാത്രക്കാരിയെ ബലാത്സംഗം ചെയ്ത യുവാവിനെതിരെ നടപടി. 2014 മാര്‍ച്ച് 31ന് ആണു സംഭവം. ജോര്‍ദാനിയന്‍ വംശജനായ ആള്‍ മൊറോക്കന്‍ യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ടാക്‌സി തടഞ്ഞു നിര്‍ത്തുകയായിരുന്നു. 2014 മാര്‍ച്ച് 31നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കാര്‍ തടഞ്ഞ് നിര്‍ത്തി യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു

സംഭവത്തെ കുറിച്ച് ആക്രമണത്തിനിരയായ യുവതി പറയുന്നതിങ്ങനെയാണ്. താനൊരു സിഐഡി ഉദ്യോഗസ്ഥന്‍ ആണെന്നു പറഞ്ഞു യുവാവ് കാര്‍ തടയുകയും പുറത്തിറങ്ങിയ യുവതിയോട് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നു യുവതിയോട് ശ്വാസം പുറത്തേക്കു വിടാന്‍ ആവശ്യപ്പെട്ടു. യുവതി മദ്യപിച്ചിട്ടുണ്ടെന്നും അത് അനുവദനീയമല്ലെന്നും പറഞ്ഞ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മറ്റൊരു കാറില്‍ വിജനമായ പ്രദേശത്തെത്തിച്ചു പീഡിപ്പിച്ചു.

യുവതിക്കൊപ്പം ടാക്‌സിയില്‍ ഉണ്ടായിരുന്ന മൊറോക്കന്‍ വംശജനായ സുഹൃത്തും യുവാവിനെതിരെ പൊലീസില്‍ മൊഴി നല്‍കി. ഇയാളോടും സിഐഡി എന്ന വ്യാജേന യുവാവ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ദുബായില്‍ താമസക്കാരനായ തന്നോട് പൊക്കോളാനും മദ്യപിച്ചിട്ടുള്ളതിനാല്‍ യുവതി കൂടെ ചെല്ലണമെന്നും ആവശ്യപ്പെട്ടു. താന്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ പൊലീസ് കേസ് ഫയല്‍ ചെയ്യണമെന്നു ഭീഷണിപ്പെട്ടു.

തിരികെ പോയ താന്‍ യുവതിയെ പലതവണ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. യുവതി പിന്നീട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ യുവാവിനെതിരായ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ജനുവരി 30നാണ് ഇനി കേസ് പരിഗണിക്കുക.
Other News in this category4malayalees Recommends