മക്കളെ വര്‍ഷങ്ങളോളം പൂട്ടിയിട്ട അച്ഛനും അമ്മയും: 13 പേരെ മുറിയില്‍ പൂട്ടി ചങ്ങലയ്ക്കിട്ടു, പോലീസ് കണ്ട കാഴ്ച

മക്കളെ വര്‍ഷങ്ങളോളം പൂട്ടിയിട്ട അച്ഛനും അമ്മയും: 13 പേരെ മുറിയില്‍ പൂട്ടി ചങ്ങലയ്ക്കിട്ടു, പോലീസ് കണ്ട കാഴ്ച
ലോസ് ആഞ്ജല്‍സ്: മക്കളെ വര്‍ഷങ്ങളോളം മുറിയിലിട്ട് പൂട്ടി ചങ്ങലയ്ക്കിട്ട രക്ഷിതാക്കള്‍. 13 മക്കളെയാണ് പീഡിപ്പിച്ചത്. രണ്ട് വയസു മുതല്‍ 29 വയസു വരെ പ്രായമായ 13 പേരെയാണ് പൊലീസ് പെറിസില്‍ നിന്ന് കണ്ടെത്തിയത്.

57കാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നീ ദമ്പതികളുടെ മക്കളെയാണ് പൊലീസ് ഇവരുടെ വീട്ടിലെ മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. പലരെയും പോലീസ് കണ്ടെടുക്കുമ്പോല്‍ പട്ടിണി കോലങ്ങളായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൂട്ടത്തിലെ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടങ്കില്‍ നിന്ന് രക്ഷപ്പെട്ട് വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് മറ്റ് 12 പേരെയും പുറത്തെത്തിച്ച് പൊലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്.


2 വയസ്സുള്ള കുട്ടിയും ഈ കൂട്ടത്തിലുണ്ടായിരുന്നു. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഉള്‍ഭാഗം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Other News in this category4malayalees Recommends