ഇന്റര്‍നെറ്റ് ഇല്ലാതെ മെസേജ് ചെയ്യാം: ഹൈക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കുന്നു

ഇന്റര്‍നെറ്റ് ഇല്ലാതെ മെസേജ് ചെയ്യാം: ഹൈക്ക് ഉപഭോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ ഒരുക്കുന്നു
ഡാറ്റയില്ലാതെ മെസേജിങ്ങ് ചെയ്യാന്‍ കഴിഞ്ഞാല്‍ എല്ലാവര്‍ക്കും സന്തോഷം തന്നെ. അതെങ്ങനെ കഴിയും? മെസഞ്ചര്‍ പ്ലാറ്റ്ഫോമായ ഹൈക്ക് പുതിയ ആപ്ലിക്കേഷന്‍ ഇറക്കി. ഡാറ്റയില്ലാതെ തന്നെ മേസേജ് അയയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

'ടോട്ടല്‍' എന്ന ആപ്ലിക്കേഷനാണ് ഹൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ 400 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ 200 മില്ല്യണ്‍ ആളുകള്‍ ദിവസേന ഓണ്‍ലൈനില്‍ വരാറുണ്ട്. ഇത് അവസാനിപ്പിക്കുകയാണ് ടോട്ടല്‍ ആപ്ലിക്കേഷന്റെ ലക്ഷ്യമെന്ന് ഹൈക്ക് സിഇഒ കവിന്‍ മിത്തല്‍ പറഞ്ഞു.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷനില്‍ ചാറ്റിങിന് പുറമെ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.


കാര്‍ബ, ഇന്റക്സ് എന്നീ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളാണ് ടോട്ടല്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള മൊബൈല്‍ ഫോണുകള്‍ വികസിപ്പിക്കുന്നത്. ഏകദേശം 2000 രൂപ വില വരുന്ന ഫോണുകള്‍ മാര്‍ച്ച് മാസം വിപണിയില്‍ എത്തുമെന്നും മിത്തല്‍ അറിയിച്ചു.


Other News in this category4malayalees Recommends