15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ; ബലാത്സംഗമൊക്കെ സമൂഹത്തിന്റെ ഭാഗമെന്ന് പോലീസ് മേധാവിയുടെ ന്യായീകരണം !

15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ; ബലാത്സംഗമൊക്കെ സമൂഹത്തിന്റെ ഭാഗമെന്ന് പോലീസ് മേധാവിയുടെ ന്യായീകരണം !
ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന വിചിത്രമായ ന്യായീകരണവുമായി ഹരിയാന പൊലീസ് മേധാവി. ഹരിയാനയില്‍ പതിനഞ്ചുകാരിയെ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം ചര്‍ച്ചയാകുന്നതിനിടെയാണ് സംസ്ഥാന എ.ഡി.ജി.പി ആര്‍.സി മിശ്ര ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന പ്രസ്താവന നടത്തി വിവാദം കത്തിക്കുന്നത്.

'ബലാത്സംഗങ്ങള്‍ സമൂഹത്തിന്റെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ എല്ലായിപ്പോഴും നടക്കുന്നുണ്ട്. പൊലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പൊലീസിനെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യും' എന്നായിരുന്നു മിശ്ര പറഞ്ഞത്.

സംസ്ഥാനത്ത് ബലാത്സംഗങ്ങളും കുറ്റകൃത്യങ്ങളും തുടര്‍ക്കഥയാകുന്നതിനിടെ പൊലീസ് മേധാവി നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞദിവസമായിരുന്നു ഹരിയാനയിലെ കുരുക്ഷേത്രയില്‍ 15 കാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.ട്യൂഷനു പോയ പെണ്‍കുട്ടിയെയായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കുറ്റവാളിയെന്ന് സംശയിക്കുന്ന 19 കാരനായ വിദ്യാര്‍ത്ഥിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടേതിനു സമാനമായി വിദ്യാര്‍ത്ഥിയുടെ മൃതദേഹവും വികൃതമാക്കപ്പെട്ട നിലയിലായില്‍ തന്നെയായിരുന്നു.

Other News in this category4malayalees Recommends