പനിയ്‌ക്കൊപ്പം കണ്ണീലൂടെ രക്തം വരും: തുടക്കം തലവേദനയും ഛര്‍ദ്ദിയും, പുതിയ രോഗം എബോളയേക്കാള്‍ ഭീകരം

പനിയ്‌ക്കൊപ്പം കണ്ണീലൂടെ രക്തം വരും: തുടക്കം തലവേദനയും ഛര്‍ദ്ദിയും, പുതിയ രോഗം എബോളയേക്കാള്‍ ഭീകരം
പനിവരുന്ന എല്ലാവരും സൂക്ഷിക്കണം. പുതിയ രോഗം നിങ്ങള്‍ക്കും പിടിപ്പെടാം. തലവേദനയിലും ഛര്‍ദിയിലും തുടങ്ങി ഒടുക്കം കടുത്ത പനിയ്‌ക്കൊപ്പം കണ്ണുകളിലൂടെ ചോര ഒഴുകിയിറങ്ങും. ലോകാരോഗ്യസംഘടന അതീവഗൗരവമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ബ്ലീഡിങ് ഐ ഫിവര്‍ എന്ന രോഗത്തിന്റെ ഞെട്ടലിലാണ് ലോകം. രോഗം ആഫ്രിക്കയില്‍ പിടിമുറുക്കുന്നുവെന്ന് നിലവിലെ റിപ്പോര്‍ട്ടുകള്‍. സൗത്ത് സുഡാനില്‍ കഴിഞ്ഞ ഡിസംബറില്‍ രോഗം ബാധിച്ചു മൂന്നു പേര്‍ മരണമടഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉഗാണ്ടയില്‍ ഒരു ഒന്‍പതുവയസ്സുകാരി കൂടി ഈ അജ്ഞാത രോഗം പിടിപ്പെട്ട് മരണമടഞ്ഞതോടെയാണ് ലോകം ഇതിന്റെ ഗൗരവം മനസ്സിലാക്കിത്തുടങ്ങിയത്.

പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ഇതിനോടകം നിരവധിപേരിലേക്ക് രോഗം പടര്‍ന്നുവെന്നാണ്. 2014-16 കാലയളവില്‍ ആഫ്രിക്കയെ പിടിച്ചുകുലുക്കിയ എബോളയേക്കാള്‍ ഭീകരമാകാം ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരു ഗര്‍ഭിണിയുള്‍പ്പടെ മൂന്നു പേരാണ് ഡിസംബറില്‍ ഈ രോഗബാധ നിമിത്തം സൗത്ത് സുഡാനില്‍ മരണമടഞ്ഞത്. നിലവില്‍ അറുപതുപേര്‍ രോഗബാധയുണ്ടോ എന്ന നിരീക്ഷണത്തിലാണ്.

സുഡാന്‍ ഹെല്‍ത്ത് കെയര്‍ മിഷന്റെ കീഴിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നതെന്നു ലോകാരോഗ്യസംഘടന അറിയിച്ചു. സുഡാന്റെ അയല്‍രാജ്യമായ ഉഗാണ്ടയില്‍ കഴിഞ്ഞ ദിവസം ഇതേരോഗത്തെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി മരിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവകരമായിരിക്കുകയാണ്.

ചെളിയില്‍ നിന്നും രോഗം ബാധിച്ച മൃഗങ്ങളുടെ രക്തത്തിലൂടെയുമാണ് രോഗം പകരുന്നത്. കടുത്ത തലവേദന, ഛര്‍ദ്ദി, ശരീര വേദന, വയറിളക്കം എന്നിവയാണ് രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍.


Other News in this category4malayalees Recommends