അന്ന് ശ്രീശാന്തിന്റെ തലയ്‌ക്കെറിഞ്ഞു വീഴ്ത്താനായിരുന്നു പദ്ധതി ; പക്ഷെ ആ ഡാന്‍സ് മാറ്റി മറിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ആേ്രന്ദ നെല്‍

അന്ന് ശ്രീശാന്തിന്റെ തലയ്‌ക്കെറിഞ്ഞു വീഴ്ത്താനായിരുന്നു പദ്ധതി ; പക്ഷെ ആ ഡാന്‍സ് മാറ്റി മറിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ആേ്രന്ദ നെല്‍
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആേ്രന്ദ നെല്ലുമായി ഉണ്ടായ പോര് പ്രസിദ്ധമാണ്. 2006ല്‍ നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിലായിരുന്നു സംഭവം. നെല്ലിന്റെ വാക്‌പോരിന് ബാറ്റ് കൊണ്ടായിരുന്നു ശ്രീയുടെ മറുപടി. നെല്ലിന്റെ പേസ് ബൗളിങ്ങിനെ ധൈര്യപൂര്‍വ്വം നേരിട്ട സിക്‌സ് അടിച്ച ശേഷം ഗ്രൗണ്ടില്‍ ബാറ്റ് ചുഴറ്റി നൃത്തം വച്ചാണ് ഇത് ആഘോഷിച്ചത്.

ഇപ്പോഴിതാ അന്നത്തെ സംഭവത്തില്‍ നെല്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് ''

'ശ്രീശാന്തിന് പരിക്കേല്‍പ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അതിനാലാണ് താരത്തെ പ്രകോപിപ്പിച്ചത്. ശ്രീശാന്തിന്റെ തല ലക്ഷ്യം വെച്ചുള്ളതായിരുന്നു എന്റെ ബൗണ്‍സറുകളെല്ലാം'. നെല്‍ തുറന്നുപറയുന്നു. എന്നാല്‍ നെല്ലിന്റെ പേസ് ബൗളിംഗിന് സിക്‌സിലൂടെയാണ് ശ്രീശാന്ത് മറുപടി നല്‍കിയത്. പിന്നാലെ ബാറ്റുചുഴറ്റി ഗ്രൗണ്ടില്‍ നൃത്തംവെച്ച ശ്രീശാന്ത് നെല്ലിനെ ചീത്തപറയുകയും ചെയ്തു.

എപ്പോഴും ആക്രമണശൈലിയാണ് താന്‍ പിന്തുടരാറുള്ളതെന്നും ശ്രീശാന്തുമായുള്ള ഉരസല്‍ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും നെല്‍ കൂട്ടിച്ചേര്‍ത്തു. ശ്രീശാന്തിന്റെ ഡാന്‍സ് കണ്ടപ്പോള്‍ ചിരിയാണ് വന്നത്. മത്സരശേഷം ശ്രീശാന്തിന് ഹസ്തദാനം നല്‍കിയെന്നും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നെല്‍ പറയുന്നു. അന്നത്തെ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക വെറും 84 റണ്‍സിന് പുറത്തായിരുന്നു. 40 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.

Other News in this category4malayalees Recommends