ബിക്കിനി ചിത്രം ചിലര്‍ക്കിഷ്ടമായില്ല ; ചീത്തവിളി കൂടിയതോടെ മറുപടി നല്‍കി സാമന്ത

ബിക്കിനി ചിത്രം ചിലര്‍ക്കിഷ്ടമായില്ല ; ചീത്തവിളി കൂടിയതോടെ മറുപടി നല്‍കി സാമന്ത
ഇന്‍സ്റ്റ്ഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന് സദാചാര വാദികള്‍ ചീത്തവിളി തുടങ്ങിയതോടെ മറുപടി നല്‍കി സാമന്ത. അക്കിനേനി കുടുംബത്തിലെ പെണ്ണ് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നും ഇത് സംസ്‌ക്കാരത്തിന് നിരക്കാത്തതാണെന്നുമുള്ള കമന്റുകള്‍ കൂടിയതോടെ സാമന്ത മറ്റൊരു പോസ്റ്റിട്ട് താരം മറുപടി നല്‍കിയിരിക്കുന്നത്.

എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാനാണ്. എന്റെ നിയമം എഴുതാന്‍ നിങ്ങള്‍ വരേണ്ട, നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി എന്നായിരുന്നു സാമന്തയുടെ മറുപടി. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ സാധിക്കുന്നവളാണ് ശക്തയായ സ്ത്രീ എന്ന ക്വോട്ടിനൊപ്പമാണ് സാമന്ത മറുപടി നല്‍കിയത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായി നിലനില്‍ക്കുന്ന സാമന്ത ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. പിന്തുണയുമായി കുടുംബവുമുണ്ട്.
Other News in this category4malayalees Recommends