കെ മുരളീധരന്‍ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു ; ഹൈക്കമാന്‍ഡിന് സംസ്ഥാനത്ത് നിന്ന് പരാതി

കെ മുരളീധരന്‍ സമാന്തര പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു ; ഹൈക്കമാന്‍ഡിന് സംസ്ഥാനത്ത് നിന്ന് പരാതി
കെ. മുരളീധരനെതിരേ സമാന്തര പാര്‍ട്ടിപ്രവര്‍ത്തന ആരോപണവുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയില്‍ ഗ്രൂപ്പ്പ്രവര്‍ത്തനം ശക്തമാക്കാന്‍ നീക്കം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സംസ്ഥാനത്തുനിന്നും പരാതി പോയിട്ടുണ്ട്. ഈ മാസം 14ന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിലും ഇക്കാര്യം ഉന്നയിക്കാന്‍ തയാറെടുക്കുകയാണ് ചില സംസ്ഥാന നേതാക്കള്‍.കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന സംഘടന മുരളീധരന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ചതാണ് ഇപ്പോള്‍ പരാതിക്കു വഴിവച്ചിരിക്കുന്നത്. മുമ്പ് ഒരു ചെറിയ സംഘടനയായിരുന്ന ഇത് കുറേക്കാലമായി വിപുലമായി പുനസംഘടിപ്പിച്ചത് സമാന്തരപാര്‍ട്ടിപ്രവര്‍ത്തനത്തിനാണെന്നുമാണ് പരാതി.

ഇരു ഗ്രൂപ്പിലും ഉള്‍പ്പെട്ട നേതാക്കള്‍ ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. അടുത്ത ബുധനാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നുണ്ട്. രാവിലെ പത്തിന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം.ലോക്‌സഭാതെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം. പിമാര്‍ ഉള്‍പ്പെടെ എല്ലാവരോടും നിര്‍ദേശിച്ചിരുന്നു. അതിനുള്ള ഒരുക്കങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യാനാണ് യോഗം.

ഒപ്പം സംസ്ഥാനസര്‍ക്കാരിനെതിരേയുള്ള സമരപരിപാടികള്‍ക്കും രൂപം നല്‍കും. അതിനിടയിലാണ് ഇപ്പോള്‍ മുരളീധരനെതിരേയുള്ള നീക്കം.

Other News in this category4malayalees Recommends