തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാംസം കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് വിവാദവുമായി ബിജെപി

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാംസം കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് വിവാദവുമായി ബിജെപി
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാംസം കഴിച്ച് ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് വിവാദവുമായി ബിജെപി. കര്‍ണാടകത്തിലെ ധര്‍മ്മസ്ഥയിലെ മഞ്ജനാഥ ക്ഷേത്രം രാഹുല്‍ സന്ദര്‍ശിച്ചത് മാംസം കഴിച്ച ശേഷമായിരുന്നെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നടപടി ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നതാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി എസ് യദ്യൂരപ്പ ആരോപിച്ചു.

ചെറുപ്പം മുതല്‍ ക്ഷേത്ര സന്ദര്‍ശനമൊന്നുമില്ലാതെ രാഹുല്‍ പള്ളികളിലും മോസ്‌ക്കിലും കയറുന്ന അതേ ലാഘവത്തോടെയാണ് ക്ഷേത്രത്തില്‍ കയറിയതെന്ന് ബിജെപി എംപി പി സി മോഹന്‍ ആരോപിച്ചു. മാംസം കഴിച്ചുകൊണ്ട് ക്രിസ്ത്യന്‍ പള്ളിയിലോ മോസ്‌കിലോ കയറും പോലെ അമ്പലത്തില്‍ കയറാമെന്ന് കരുതി കാണുമെന്നും നേതാവ് പറയുന്നു. എന്നാല്‍ രാഹുല്‍ സസ്യാഹാരമാണ് ക്ഷേത്രത്തില്‍ കയറും മുമ്പ് കഴിച്ചതെന്ന ന്യായീകരണവുമായി കോണ്‍ഗ്രസ് രംഗത്തു വന്നിട്ടുണ്ട്.

രാഹുല്‍ തന്നെ മാംസം കഴിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ നാലു ദിവസത്തെ പര്യടനത്തിനെത്തിയതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണമായത് .

Other News in this category4malayalees Recommends