വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ ആന്ധ്ര കര്‍ഷകര്‍ വച്ചത് സണ്ണി ലിയോണിന്റെ പോസ്റ്റര്‍ ; സംഭവമേറ്റു

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ ആന്ധ്ര കര്‍ഷകര്‍ വച്ചത് സണ്ണി ലിയോണിന്റെ പോസ്റ്റര്‍ ; സംഭവമേറ്റു
വിളകള്‍ക്ക് കണ്ണുകെട്ടാതിരിക്കാന്‍ ആന്ധ്ര കര്‍ഷകര്‍ സണ്ണി ലിയോണിന്റെ പോസ്റ്റര്‍ വച്ചു. വിളയെ കാക്കാന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ടതോടെയാണ് പോസ്റ്റര്‍ വച്ചത്.

അന്‍കിപള്ളിയെന്ന കര്‍ഷകന്‍ തന്റെ പാടത്ത് രണ്ടുവലിയ പോസ്റ്ററുകളാണ് വച്ചത്. ചുവന്ന ബിക്കിനിയിലുള്ള സണ്ണിയുടെ പോസ്റ്റര്‍. നല്ലൊരു അടിക്കുറുപ്പും വച്ചു, എന്നെ നോക്കി അസൂയപ്പെടരുത്. എന്ന്.

ഇതോടെ പത്തേക്കറുള്ള തന്റെ പാടത്ത് നല്ല വിള കിട്ടിയെന്നാണ് കര്‍ഷകന്‍ പറയുന്നത്. പോണവരുടെ കണ്ണ് വിളയില്‍ തട്ടിയില്ലത്രെ .

വര്‍ഷങ്ങളായി കൃഷിയില്‍ നഷ്ടമേറ്റുവാങ്ങുന്നവര്‍ ഇപ്പോള്‍ സണ്ണിയെ കൂട്ടുപിടിക്കുകയാണ്. കണ്ണേറ് തടഞ്ഞാല്‍ വിള കൂടുമെന്നും ലാഭം കിട്ടുമെന്നുമാണ് കര്‍ഷകര്‍ പറയുന്നത് .

Other News in this category4malayalees Recommends