ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകും;കാരണം വരാനിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി; 2008ല്‍ സാമ്പത്തിക പ്രതിസന്ധി കൃത്യമായി പ്രവചിച്ച് യുഎസ് ഫിനാന്‍ഷ്യല്‍ കമന്റേറ്റര്‍

ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകും;കാരണം വരാനിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി; 2008ല്‍ സാമ്പത്തിക പ്രതിസന്ധി കൃത്യമായി പ്രവചിച്ച് യുഎസ് ഫിനാന്‍ഷ്യല്‍ കമന്റേറ്റര്‍
വരാനിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകുമെന്ന മുന്നറിയിപ്പുമാായി യുഎസ് ഫിനാന്‍ഷ്യല്‍ കമന്റേറ്ററും ഡെമോഗ്രാഫറുമായ ഹാരി ഡെന്റ് രംഗത്തെത്തി.2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി പ്രവചിച്ചതിന്റെ പേരില്‍ ഏറെ പ്രശംസ നേടിയ ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മുന്നറിയിപ്പിനും വന്‍ പ്രധാന്യമാണ് നല്‍കി വരുന്നത്.

നിര്‍ണായകമായ രാഷ്ട്രീയ- സാമുഹിക വിപ്ലവം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നും അതിന്റെ ഫലമായി ഇവിടുത്തെ വീട് വിലകളില്‍ കാര്യമായ ഇടിവ് അധികം വൈകാതെ ഉണ്ടാകുമെന്നും ഡെന്റ് പ്രവചിക്കുന്നു. 1700ലുണ്ടായ അമേരിക്കന്‍ വിപ്ലവം പോലെ പ്രാധാന്യമുള്ളതായിരിക്കും ഇതെന്നും അത് പ്രോപ്പര്‍ട്ടി വിപണികളില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഡെന്റ് ഉയര്‍ത്തിക്കാട്ടുന്നു. ആഗോള റിയല്‍ എസ്‌റ്റേറ്റ് രംഗത്തെയും ഓഹരി വിപണിയിലെയും സമൃദ്ധി സെന്റട്രല്‍ ബാങ്ക് മണി പ്രിന്റിംഗ് നയങ്ങളാല്‍ വഷളായെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു.

ഈ സമൃദ്ധി വരാനിരിക്കുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പൊട്ടിച്ചിതറുമെന്നും രാജ്യത്തെ വീടുകളുടെ വിലകളില്‍ 50 ശതമാനത്തോളം ഇടിവുണ്ടാകുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ പ്രോപ്പര്‍ട്ടി വിലകളില്‍ തകര്‍ച്ചയുണ്ടാകാന്‍ ഏറ്റവും സാധ്യത 2018നും 2020നും മധ്യത്തിലായിരിക്കുമെന്നും സൂചനയുണ്ട്. താന്‍ ഇപ്പോള്‍ പ്രവചിക്കുന്നത് രണ്ടാമത് ആഗോള പ്രതിസന്ധിയാണെന്നും ആദ്യം 2008ല്‍ പ്രതിസന്ധിക്ക് വകയൊരുക്കിയ അടിസ്ഥാന കാര്യങ്ങള്‍ പാലിച്ചില്ലെന്നത് പ്രത്യേകംഓര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends