കാനഡ ഒരുങ്ങുന്നു ഒരു രാഷ്ട്രീയ അംഗത്തിനായിമലയാളി പുതു മുഖങ്ങള്‍ രംഗത്ത്

കാനഡ ഒരുങ്ങുന്നു ഒരു രാഷ്ട്രീയ അംഗത്തിനായിമലയാളി പുതു മുഖങ്ങള്‍ രംഗത്ത്

കാനഡ:ബഡ്ജറ്റ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തുമ്പോഴും,പുതിയ വേതന വ്യവസ്ഥകളിലും,വംശീയ പരിഗണനയിലും അധികം തല്പരര്‍ ആകാതെ കനേഡിയന്‍ വോട്ടര്‍മാര്‍,പ്രത്യേകിച്ചും ഒന്റാറിയോവിലെ വോട്ടര്‍മാര്‍ക്കിടയില്‍ മനം മാറ്റം.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന ദീനികള്‍ ഒരു വിഭാഗവും,ലിബറല്‍ പാര്‍ട്ടിയില്‍ വിശ്വാസം അര്‍പ്പിച്ചിരുന്ന,ചെറുകിട കച്ചവടക്കാരില്‍ ഭൂരി ഭാഗവും വരുന്ന തെരഞ്ഞെടുപ്പില്‍ മാറ്റി ചിന്തിക്കുന്ന രീതിയില്‍ താഴെത്തട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നു.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആദ്യം നിശ്ചയിച്ചിരുന്ന പാട്രിക്‌നു മേല്‍ ലൈംഗീക പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മത്സര രംഗത്ത് നിന്നും മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നു.പുതിയ നേതൃത്വത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ പൊടി പൊടിക്കുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ നാലൊരു ശതമാനം ചില അബദ്ധ പ്രസ്താവനകളിലൂടെ മാറി മറിഞ്ഞു ലിബറല്‍ പാര്‍ട്ടി കരസ്ഥമാക്കിയിരുന്നു.നിഖാബ് നിരോധനം,മത വ്യത്യാസം ഇല്ലാതെ ജോലി സ്ഥലത്തും,പൊതു സ്ഥലത്തും തുല്യത ഇതായിരുന്നു കണ്‍സേര്‍വേറ്റീവിന്റെ അജണ്ട.അതില്‍ നിന്നും വ്യത്യസ്തമായ നടപടികളിലൂടെ ലിബറല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും,പ്രസ്താവനകളും സങ്കുചിതമായി ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ വോട്ട് തട്ടുന്നതില്‍ മികവ് കാട്ടി.

എന്നാല്‍ തെരഞ്ഞെടുപ്പിനി ശേഷം റാഫ്യൂജി നിയമങ്ങള്‍,കുടിയേറ്റ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍,അധിക വേതന വ്യവസ്ഥകളില്‍ തകരുന്ന ചെറു കച്ചവടങ്ങളും,വ്യവസായങ്ങളും,ബാങ്കിങ് പലിശ വര്‍ധന,കെട്ടിട നികുതിയിലും,കെട്ടിട ലോണ്‍ സംവിധാനങ്ങളിലും വന്ന നിയമങ്ങള്‍,ഇവയെല്ലാം സാമ്പത്തീകമായി സാധാരണക്കാരെ വലക്കുകയാണ്.പല ഗാര്‍ഹിക സര്‍വീസ് സ്ഥാപനങ്ങളും,ഗാര്‍ഹിക ചെറുകിട സ്റ്റോറുകളും പൂട്ടല്‍ ഭീഷണിയില്‍ ആണ്.റിയല്‍എസ്റ്റേറ്റ് മേഖലയില്‍ വിപണനം വളരെ കുറഞ്ഞിരിക്കുന്നു.

പല നേട്ടങ്ങളും പ്രതീക്ഷിച്ചു ഭരണം തിരിച്ചു പിടിച്ചു ലിബറല്‍ സര്‍ക്കാര്‍ ആശിക്കാരത്തില്‍ വരുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്കു പ്രൊവിന്‍ഷ്യല്‍,ഫെഡറല്‍ സര്‍ക്കാരുകളില്‍ നല്ല പ്രാമുഖ്യം നല്‍കിയിട്ടുണ്ട് എങ്കിലും,വംശീയ പരമായി ഇവര്‍ക്ക് സ്വന്തം വംശജരെ നേരത്തേത് പോലെ സഹായിക്കാന്‍ കഴിയുന്നില്ല.ഈ ആരോപണം സിഖ്,ഗുജറാത്തി,തമിഴ്,ശ്രീലങ്കന്‍ വോട്ടര്‍മാരുടെ ഇടയില്‍ ശക്തവും ആണ്.

ഫെബ്രുവരി 1 മുതല്‍ 25 വരെ വോട്ടര്‍മാരുടെ ഇടയില്‍ ഒന്റാറിയോവിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്ന് നടത്തിയ ടെലഫോണിക് സര്‍വേയില്‍ ആണ് ഇത് വ്യക്തമായത്.

ജഗ്മീര്‍ സിങ് നെ ഉയര്‍ത്തിക്കാട്ടി ആണ് എന്‍ ഡി പി ഈ അവസരത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.അത് കൊണ്ട് തന്നെ നല്ലൊരു ശതമാനം വോട്ട് എന്‍ ഡി പി യിലേക്ക് ഒഴുകും എന്നത് വ്യക്തമാണ്.

ഒന്റാറിയോ വിനെ സംബന്ധിച്ച് രണ്ടു നിര്‍ണ്ണായക തെരഞ്ഞെടുപ്പുകള്‍ ആണ് 2018ല്‍ നടക്കുവാനിരിക്കുന്നത്.

ജൂണ്‍ 07 നു മുനിസിപ്പല്‍,ബോര്‍ഡ് ട്രസ്റ്റീ തെരഞ്ഞെടുപ്പും,ഒക്ടോബര്‍ 22 നു പ്രൊവിന്‍ഷ്യല്‍ തെരഞ്ഞെടുപ്പും.ഈ വിധികളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും 2019 ഒക്ടോബറില്‍ നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പിന്റെ അവസാന മിനുക്കു പണികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം നല്‍കുക.പല സാമൂഹിക സംഘടനകളിലും സ്വാധീനം ചെലുത്തി എംപിപി മാര്‍ വെളിച്ചത്തേയ്ക്കു ഇറങ്ങി തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ കോണ്‍ഗ്രസിന് സമാനമായ കണ്‍സര്‍വേറ്റീവ്,കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റിനു സമാനമായ എന്‍ ഡി പി ,സി പി ഐ ക്കു സമാനമായ ലിബറല്‍,പ്രാദേശികതയെയും ,പാരമ്പരാഗതങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രീന്‍ പാര്‍ട്ടി , ഫ്രഞ്ച് പ്രൊവിന്‍സായ കുബക്ക്

ലെ പ്രാദേശിക പാര്‍ട്ടി ഉള്‍പ്പെടുന്ന അഞ്ചു പ്രമുഖ പാര്‍ട്ടികള്‍ മത്സരത്തിനു തയ്യാറെടുക്കുമ്പോഴും,ഭരിക്കുന്നവരോ,പ്രതിപക്ഷമോ ആരെയും തല്ലുകയോ,കൊല്ലുകയോ,ഒന്ന് മുഖം കറുപ്പിച്ചു ചീത്ത വിളിക്കുന്നു പോലും ഇല്ല എന്നതാണ് ജനാധിപത്യ രാജ്യങ്ങളില്‍ വലിയവനായ ഇന്ത്യ പഠിക്കേണ്ടത്.


ഈ തവണയും മലയാളികളുടെ ഇടയില്‍ നിന്നും പുതു മുഖങ്ങള്‍ പല രാഷ്ട്രീയ കൊടികളുടെ കീഴില്‍ മത്സരത്തിനായി ഒരുങ്ങി കഴിഞ്ഞു.കഴിഞ്ഞ കാല്‍ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായിരുന്ന പലരും പാര്‍ട്ടിയുടെ പല ഉത്തര വാദിത്വപ്പെട്ട ജോലികളില്‍ വ്യാപൃതരും ആണ്.മറ്റു ഇന്ത്യന്‍ വംശജരുമായി തട്ടിച്ചു നോക്കുമ്പോള്‍ മലയാളികള്‍ എണ്ണത്തില്‍ കുറവാണ്.പഞ്ചാബ്,ഗുജറാത്ത്,ശ്രീലങ്ക ,തമിഴ് എന്നിവര്‍ക്ക് ശേഷം മാത്രമേ മലയാളി വോട്ടര്‍മാരുടെ എണ്ണം വരുന്നുള്ളൂ. മലയാളികളുടെ പ്രാതിനിധ്യവും,സാന്നിധ്യവും ഭരണ തലങ്ങളിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവരുവാന്‍ നാം ഓരോ മലയാളികളും പ്രതിജ്ഞാ ബദര്‍ ആണ്.അതിന്നായി രാഷ്ട്രീയം,ജാതി മത ചിന്തകള്‍ എല്ലാം മറന്നു പരസ്പരം സഹായിക്കേണ്ടത് അത്യന്താപേക്ഷിതവും ആണ് എന്ന് മാത്രം അടിവരയിടുന്നു.

Other News in this category4malayalees Recommends