യുഎസിലെ ഇന്ത്യന്‍ എംബസി ടെലിഫോണ്‍ നമ്പറുകളുടെ പേരില്‍ വന്‍ തട്ടിപ്പ്; എംബസി ചമഞ്ഞ് ഇന്തോ അമേരിക്കക്കാരെ വിളിച്ച് ചോര്‍ത്തുന്നത് വന്‍ തുകയോ വ്യക്തിഗത വിവരങ്ങളോ; തുക കൊടുത്തില്ലെങ്കില്‍ നാട് കടത്തുമെന്ന ഭീഷണി; ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

യുഎസിലെ ഇന്ത്യന്‍ എംബസി ടെലിഫോണ്‍ നമ്പറുകളുടെ പേരില്‍ വന്‍ തട്ടിപ്പ്; എംബസി ചമഞ്ഞ് ഇന്തോ അമേരിക്കക്കാരെ വിളിച്ച് ചോര്‍ത്തുന്നത് വന്‍ തുകയോ വ്യക്തിഗത വിവരങ്ങളോ; തുക കൊടുത്തില്ലെങ്കില്‍ നാട് കടത്തുമെന്ന ഭീഷണി; ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം
യുഎസിലെ ഇന്ത്യന്‍ എംബസി ടെലിഫോണ്‍ നമ്പറുകളുടെ പേരില്‍ തട്ടിപ്പുകാര്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം. ഇതിനെ കുറിച്ച് ഒരു ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുമെന്നാണ് ഇന്ത്യന്‍ എംബസി യുഎസ് ഗവണ്‍മെന്റിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ എംബസിയുടെ പേര് ദുരുപയോഗപ്പെടുത്തി ഇവിടെ നിന്നുള്ള ഫോണ്‍ ആണെന്ന വ്യാജേന നടത്തുന്ന തട്ടിപ്പിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പും ഇന്ത്യന്‍ എംബസി ഉയര്‍ത്തിയിട്ടുണ്ട്.

ഇത്തരം തട്ടിപ്പ് ഫോണ്‍ വിളികളെ കുറിച്ച് വളരെ അപൂര്‍വമായി മാത്രം ഇഷ്യൂ ചെയ്യുന്ന ഒരു പബ്ലിക്ക് അഡൈ്വസറിയാണ് എംബസി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നയതന്ത്ര ദൗത്യത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന സംഭവമാണിതെന്നും ഇന്ത്യന്‍ എംബസി ആരോപിക്കുന്നു. യുഎസിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ പോലുള്ള വ്യക്തിഗത കാര്യങ്ങള്‍ ചോര്‍ത്താനോ അല്ലെങ്കില്‍ പണം തട്ടാനോ ആണ് ഇത്തരം തട്ടിപ്പ് ഫോണ്‍ വിളികളിലൂടെ ക്രിമിനലുകള്‍ ശ്രമിക്കുന്നതെന്നാണ് എംബസി വിശദീകരിക്കുന്നത്.

ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, വിസഫോമുകള്‍, ഇമിഗ്രേഷന്‍ ഫോമുകള്‍ തുടങ്ങിയവയില്‍ വന്‍ പിശകുണ്ടെന്നും അത് തിരുത്തുന്നതിനായി വന്‍ തുക പണമായി നല്‍കണമെന്നും ഇല്ലെങ്കില്‍ നാട് കടത്തപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇന്ത്യന്‍-അമേരിക്കക്കാരില്‍ നിന്നും വന്‍ തുകകള്‍ തട്ടിയെടുത്ത് കൊണ്ടിരിക്കുന്നത്.പണം നല്‍കിയില്ലെങ്കില്‍ അമേരിക്കയിലെ ജയിലുകളില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ് വരെ തട്ടിപ്പുകാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് ഭയന്ന് നിരവധി പേര്‍ വന്‍ തുകകള്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍്ട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ സംശയകരമായ ഫോണ്‍കാളുകള്‍ വന്നാല്‍ അത് ഉടന്‍ അധികൃതര്‍ക്ക് റിപ്പോര്ട്ട് ചെയ്യണമെന്നും ഇന്ത്യന്‍ എംബസി അമേരിക്കയിലെ ഇന്ത്യക്കാരോട് നിര്‍ദേശിക്കുന്നു.

Other News in this category4malayalees Recommends