മോഷണശ്രമം:ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

മോഷണശ്രമം:ഭോപ്പാലില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
ഭോപ്പാല്‍:മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നും കേരളത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മോഷണശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാകാം എന്നാണ് പ്രഥമിക നിഗമനം.

ജികെ നായര്‍,ഭാര്യ ഗോമതി എന്നിവരാണ് മരിച്ചത്. നര്‍മദ നഗറിലാണ് ഇവര്‍ താമസിച്ചിരുന്നത്. ജി.കെ നായര്‍ വ്യോമസേന മുന്‍ഉദ്യോഗസ്ഥനാണ്. സര്‍ക്കാര്‍ ആശുപത്രി നഴ്‌സായിരുന്നു ഗോമതി. ഇവരുടെ മൂന്ന് പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞു. അതിനാല്‍ ദമ്പതികള്‍ ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്.

വേലക്കാരി രാവിലെ നോക്കിയപ്പോഴാണ് കൊലപാതകം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Other News in this category4malayalees Recommends