വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ക്ക് തലയണയ്ക്ക് പകരം കാല്‍പ്പാദം ; ചിത്രങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് പണി കിട്ടി

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയയാള്‍ക്ക് തലയണയ്ക്ക് പകരം കാല്‍പ്പാദം ; ചിത്രങ്ങള്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് പണി കിട്ടി
വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ യുവാവിന്റെ അറ്റുപോയ കാല്‍പ്പാദം തലയിണയ്ക്ക് പകരം വെച്ചതിന് ആശുപത്രി അധികൃതര്‍ വിവാദത്തില്‍. കാലിന്റെ ഭാഗം തലയിണയ്ക്ക് പകരമായി വെച്ചിരിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ ബഹളമായി.

ഉത്തര്‍പ്രദേശിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് സംഭവം. ഘനശ്യാം എന്ന യുവാവിനെ റോഡപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ ക്ലീനറായിരുന്ന ഘനശ്യാമിന്റെ കാല്‍പാദം അപകടത്തില്‍ അറ്റുപോയി. വേര്‍പെട്ടുപോയ വലതുകാല്‍ പാദമാണ് തലയിണയ്ക്ക് പകരം വെച്ചത്. ബന്ധുക്കള്‍ എത്തി ബഹളമായതിനെ തുടര്‍ന്നാണ് കാല്‍പ്പാദം മാറ്റി തലയിണ നല്‍കിയത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആശുപത്രി അധികൃതര്‍ക്ക് നേരെ നടപടിയാരംഭിച്ചു.

Other News in this category4malayalees Recommends