ഷീ ജിങ് പിംഗ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകുന്നു

ഷീ ജിങ് പിംഗ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകുന്നു
ഷീ ജിങ് പിംഗ് ഇനി ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകുന്നു. ഒരു വ്യക്തിക്ക് പ്രസിഡന്റ് പദത്തില്‍ രണ്ട് തവണം മാത്രം അവസരം നല്‍കുന്ന നിയമം ചൈന ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് ഷീ ജിങ് പിംഗ് ആജീവനാന്ത പ്രസിഡന്റാവാനുള്ള വഴിതുറന്നത്.

ഞായറാഴ്ച ചൈനയുടെ പാര്‍ലമെന്റായ ചൈനീസ് പീപ്പീള്‍സിന്റെ സമ്മേളനത്തിലാണ് രാജ്യത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന സുപ്രധാന തീരുമാനമുണ്ടായത്. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്തു. ആകെ 2964 വോട്ടുകള്‍ നേടിയാണ് ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. 1990 മുതലാണ് ചൈനയില്‍ പ്രസിഡന്റിന് രണ്ടുവര്‍ഷം കാലാവധി കൊണ്ടുവന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഷീ ജിങ് പിംഗ് തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാതിരുന്നപ്പോള്‍ തന്നെ ഈ തീരുമാനത്തെപ്പറ്റി സൂചനകള്‍ ഉണ്ടായിരുന്നു. കൂടാതെ ഷീയുടെ തത്ത്വങ്ങള്‍ പാര്‍ട്ടിഭരണഘടനയില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി സ്ഥാപകന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മാവേ സെ തുങ്ങിനെപ്പോലെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷീയ്ക്ക് അവസരം വരുന്നത്.

Other News in this category4malayalees Recommends