ജൈവകര്‍ഷകര്‍ക്കായി വെജ് വില്ലേജ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ഖാസിമി വെജ് വില്ലേജ് ഉദ്ഘാടനം ചെയ്തു

ജൈവകര്‍ഷകര്‍ക്കായി വെജ് വില്ലേജ് ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ഖാസിമി വെജ് വില്ലേജ് ഉദ്ഘാടനം ചെയ്തു

ദുബായ്: കേരളത്തിലെ ജൈവ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണിയൊരുക്കി വെജ് വില്ലേജ് കരാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരുലക്ഷത്തില്‍പ്പരം മെമ്പര്‍മാരുള്ള വയലുംവീടും എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് വിഷരഹിത രീതിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിതരണത്തിന് വേണ്ടിയുള്ള വിപണനഷോറും ഒരുക്കിയത്. ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ ഖാസിമി വെജ് വില്ലേജ് ഉദ്ഘാടനം ചെയ്തു. കരാമയിലെ ആരാമം റെസ്റ്റോറന്റിന് അടുത്താണ് വയലും വീടും ഓര്‍ഗാനിക് ഷോപ്പ് തുറന്നിരിക്കുന്നത്. കേരളത്തിലെമ്പാടുമുള്ള കര്‍ഷകര്‍ ജൈവരീതിയില്‍ നട്ടുവളര്‍ത്തുന്ന നാട്ടുത്പന്നങ്ങള്‍ നേരിട്ട് ഗള്‍ഫിലെത്തിച്ച് കര്‍ഷകന് മെച്ചപ്പെട്ട ആദായം ലഭ്യമാക്കുക, പ്രവാസികള്‍ക്കിടയില്‍ മായം കലരാത്ത ജൈവ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വെജ് വില്ലേജ് തുറന്നത്.

Other News in this category4malayalees Recommends