റഷ്യ-ചൈന അതിര്‍ത്തിയില്‍ ബാഗില്‍ കണ്ടെത്തിയത് 27 ജോടി കൈപ്പത്തികള്‍;പല തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു

റഷ്യ-ചൈന അതിര്‍ത്തിയില്‍ ബാഗില്‍ കണ്ടെത്തിയത് 27 ജോടി കൈപ്പത്തികള്‍;പല തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു
മോസ്‌ക്കോ:റഷ്യ-ചൈന അതിര്‍ത്തിയിലെ നദീ ദ്വീപായ കബറോവ്‌സ്‌കില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ 27 ജോടി കൈപ്പത്തികള്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടക്കുന്നത്. ഇത് സംബന്ധിച്ച് പല തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

മഞ്ഞില്‍ പുതഞ്ഞ നിലയിലാണ് ബാഗ് കണ്ടെത്തിയത്. ഇവിടെ എങ്ങനെ ഇത് വന്നു എന്നാണ് ഏവരും ചോദിക്കുന്നത്. കൈപ്പത്തികള്‍ കണ്ടെത്തിയതിന് സമീപം മെഡിക്കല്‍ ബാന്‍ഡേജുകളും ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം കൂടുകളും കണ്ടെത്തിയിരുന്നു. അതിനാല്‍ ഏതെങ്കിലും ആശുപത്രിയില്‍ നിന്ന് അശാസ്ത്രീയമായ രീതിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് അനുമാനം. അജ്ഞാതമായ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് മുമ്പ് കൈപ്പത്തികള്‍ മുറിച്ചു മാറ്റാറുണ്ട്. വിരലടയാളം ശേഖരിക്കുന്നതിനാണിത്. ഇത്തരത്തിലാകാം ഇതെന്നും പറയപ്പെടുന്നു.

Other News in this category4malayalees Recommends