മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ സി പി ആര്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെട്ടു

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ സി പി ആര്‍ കോച്ചിംഗ് ക്യാമ്പ് നടത്തപ്പെട്ടു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ മാര്‍ച്ച് 11 ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്ക്, ഇല്ലിനോയിസ് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ &മുീ;െസി പി ആര്‍ ഫോര്‍ ഫാമിലി ആന്‍ഡ് ഫ്രണ്ട് ' എന്ന വിഷയത്തെക്കുറിച്ചു ക്ലാസെടുക്കുകയും , സി പി ആര്‍ പരിശീലനം മുറ അഭ്യസിപ്പിക്കുകയും ചെയ്തു.

നാം ഭവനങ്ങളിലെ സമൂഹത്തിലോ ആയിരിക്കുമ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ള കാര്‍ഡിയാക് അറസ്റ്റ് ,ചോക്കിംഗ് മുതലായ ജീവന്‍ അപായ സന്ദര്‍ഭങ്ങളില്‍ ഏറ്റവും ഫലപ്രദമായി പരിചരിക്കാന്‍ സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദമായ വിവരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു.അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സാധാരണക്കാര്‍ക്ക് വേണ്ടി പുതുതായി പ്രചരിപ്പിക്കുന്ന ' ഹാന്‍ഡ്സ ഒണ്‍ലി സിപിആര്‍' എല്ലാവരും പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് നേഴ്സ് പ്രാക്ടീഷണറും സിപിആര്‍ ഇന്‍സ്ട്രക്ടറും ആയ ലിസി ഇണ്ടിക്കുഴി ക്ലാസിനെ അഭിസംബോധന ചെയ്ത വേളയില്‍ അറിയിച്ചു. സ്റ്റീഫന്‍ ചൊള്ളംമ്പേല്‍( പി ആര്‍ ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends