ജയാ ബച്ചന്‍ നൃത്തക്കാരിയെന്ന നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം വിവാദത്തില്‍;പ്രതിഷേധവുമായി വനിതാ നേതാക്കളും രംഗത്ത്;ബിജെപിയ്ക്ക് തിരിച്ചടി

ജയാ ബച്ചന്‍ നൃത്തക്കാരിയെന്ന നരേഷ് അഗര്‍വാളിന്റെ പരാമര്‍ശം വിവാദത്തില്‍;പ്രതിഷേധവുമായി വനിതാ നേതാക്കളും രംഗത്ത്;ബിജെപിയ്ക്ക് തിരിച്ചടി
ലഖ്‌നൗ:സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദത്തിലകപ്പെട്ടു. യുപിയില്‍ ജയാബച്ചന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നരേഷ് അഗര്‍വാള്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ അദ്ദേഹം ജയാ ബച്ചനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് പുതിയ പ്രശ്‌നം. സിനിമയില്‍ ആടിപ്പാടുന്ന ഒരു നൃത്തക്കാരിയായിട്ടാണ് ജയയെ പരിഗണിക്കുന്നതെന്ന് നരേഷ് പറഞ്ഞതാണ് വിവാദത്തിലേക്ക് വഴിവച്ചത്.

തനിക്ക് രാജ്യസഭം ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നും അഗര്‍വാള്‍ പറഞ്ഞു.

അതേസമയം നരേഷിന്റെ പ്രസ്താവനയെ തുടര്‍ന്ന് ബിജെപിയിലെ നേതാക്കള്‍ തന്നെ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. ബിജെപിയിലേക്ക് നരേഷിന് സ്വാഗതം എന്നാല്‍ ജയാ ബച്ചനെതിരെ അദ്ദേഹം പറഞ്ഞത് മാപ്പുനല്‍കാനാവാത്ത കുറ്റമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. നരേഷിന്റെ പ്രസ്താവനയെ ബിജെപി വക്താവ് സംപിത് പത്രയും അവഗണിച്ചിട്ടുണ്ട്. സ്മൃതി ഇറാനിയും അഗര്‍വാളിനെതിരെ രംഗത്തെത്തി.

നരേഷ് അഗര്‍വാളിനൊപ്പം അദ്ദേഹത്തിന്റെ മകനും എസ്പിയുടെ സിറ്റിങ് എംഎല്‍എയുമായി നിതിന്‍ അഗര്‍വാളും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്. ഇത് എസ്പിക്ക് വലിയ ക്ഷീണമാകും. ഹര്‍ദോയി മണ്ഡലത്തില്‍ നിന്ന് എഴ് തവണ നിയമസഭയിലെത്തിയ വ്യക്തിയാണ് നരേഷ് അഗര്‍വാള്‍.

Other News in this category4malayalees Recommends