ന്യൂനമര്‍ദത്തിന്റെ തീവ്രത കനത്തു;കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത;കനത്ത ജാഗ്രതാ നിര്‍ദേശം

ന്യൂനമര്‍ദത്തിന്റെ തീവ്രത കനത്തു;കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത;കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:ന്യൂനമര്‍ദം കേരളതീരത്തോട് അടുക്കുന്തോറും തീവ്രത കൂടി വരുന്നതായി കാലാവസ്ഥാ വകുപ്പ്. അതിനാല്‍ ശക്തമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ഇവര്‍ കടലില്‍ പോകരുതെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിനാണ് സാധ്യത കല്‍പ്പിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 65 കിമീ വരെയാകാം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തിരമാലകള്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് തീരദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.


രപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. റവന്യു വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി, കോസ്റ്റല്‍ പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

കേരളത്തിനു പുറമേ ലക്ഷദ്വീപിലും നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ട്.

Other News in this category4malayalees Recommends