ട്രെക്കിങ്ങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചതാണെന്ന് എസിപി;കുരങ്ങിണി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രെക്കിങ്ങ് സംഘം അനധികൃതമായി വനത്തില്‍ പ്രവേശിച്ചതാണെന്ന് എസിപി;കുരങ്ങിണി റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തേനി:തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയില്‍ അകപ്പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അനുമതിയില്ലാതെയാണ് ട്രെക്കിങ്ങ് സംഘം വനത്തില്‍ കടന്നതെന്ന് തേനി എസ്പി വി.ഭാസ്‌ക്കരന്‍ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് ട്രെക്കിംഗിനെത്തിയ സംഘം അപകടത്തില്‍പ്പെട്ടിരുന്നു.

ട്രെക്കിംഗ് സംഘടിപ്പിച്ച ചെന്നെ ട്രെക്കിങ്ങ് ക്ലബ് ഉടമ പീറ്റര്‍ വന്‍ജീത്,ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഈ സംഘത്തില്‍ 28 സ്ത്രീകളും 8 പുരുഷന്മാരും മൂന്ന് കുട്ടികളുമാണുണ്ടായിരുന്നത്.

ടോപ് സ്റ്റേഷ് വരെ മാത്രമാണ് വനംവകുപ്പ് പാസ് അനുവദിച്ചിരുന്നത്. കൊളുക്കുമലയിലും കുരങ്ങിണി മലയിലും ഇവര്‍ മറ്റൊരു വഴിയിലൂടെ എത്തിച്ചേര്‍ന്നു. ഇവരാണ് തീ പടര്‍ന്ന് പിടിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടത്.

Other News in this category4malayalees Recommends