ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം:എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു;സൈനിക വാഹനത്തിന് നേര്‍ക്ക് സ്‌ഫോടനം

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം:എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു;സൈനിക വാഹനത്തിന് നേര്‍ക്ക് സ്‌ഫോടനം
റായ്പൂര്‍:രാജ്യം കാക്കുന്നവര്‍ക്ക് നേരെ നക്‌സലുകളഉടെ ആക്രമണം. ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില സുഖ്മയിലായിരുന്നു സംഭവം. ഇവരുടെ വാഹനത്തില്‍ സ്ഥോടകവസ്തു വച്ചാണ് അപകടമുണ്ടാക്കിയത്. സുഖ്മ ജില്ലയിലെ വനപ്രദേശമം കിസ്തരാം വഴി കടന്നു പോകുമ്പോള്‍ മൈന്‍ സുരക്ഷിത വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.

212 പാരാമിലിട്ടറി ബറ്റാലിയനിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നേരത്തെ 2017ലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 74 ബറ്റാലിയനിലെ 25 ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.Other News in this category4malayalees Recommends