വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു; വിടപറഞ്ഞത് ചക്രക്കസേരയില്‍ ഇരുന്ന് ശാസ്ത്രത്തിന് അപൂര്‍വ സംഭാവനകള്‍ നല്‍കിയയാള്‍

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു; വിടപറഞ്ഞത് ചക്രക്കസേരയില്‍ ഇരുന്ന് ശാസ്ത്രത്തിന് അപൂര്‍വ സംഭാവനകള്‍ നല്‍കിയയാള്‍
ലണ്ടന്‍: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്‌മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിംഗ് വിടവാങ്ങി. 76 വയസായിരുന്നു. സ്റ്റീഫന്‍ ഹോക്കിഗിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കേംബ്രിഡ്ജിലെ വസതിയില്‍ വച്ചായിരുന്നു മരണം സംഭവിക്കുന്നത്. ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വ്യക്തിയാണ് വിടവാങ്ങിയത്. നാഡീരോഗ ബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കൈകാലുകള്‍ തളര്‍ന്നുപോയിരുന്നു. ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു ഹോക്കിങ്ങിന്റെ ജീവിതം.

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപമെടുക്കുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേണത്തിന്റെ സംഭാവനയാണ്.

കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രം പ്രൊഫസറായിരിക്കെയാണ് അന്ത്യം സംഭവിച്ചിട്ടുള്ളത്. ഫ്രാങ്ക് ഹോക്കിന്‍സ്- ഇസബെല്‍ ഹോക്കിന്‍സ് ദമ്പതികളുടെ മകനായി 1942 ജനുവരി എട്ടിന് ഓക്‌സ്ഫഡിലായിരുന്നു ഹോക്കിംഗിന്റെ ജനനം.

17ാം വയസില്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹോക്കിംഗിന് ഗവേഷണത്തിനിടെ മോട്ടോര്‍ ന്യൂറോണ്‍ എന്ന അപൂര്‍വ്വ നാഡീരോഗം ബാധിക്കുകയായിരുന്നു. 1963ല്‍ 21ാം വയസില്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന നാഡീരോഗത്തെ തുടര്‍ന്ന് ഹോക്കിംഗിന്റെ കൈകാലുകള്‍ തളര്‍ന്നുപോകുകയായിരുന്നു. ബിരുദപഠനം പൂര്‍ത്തിയാക്കിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ തന്നെയായിരുന്നു ഹോക്കിംഗ് ഗവേഷണവും പൂര്‍ത്തിയാക്കിയത്. വൈദ്യശാസ്ത്രത്തിന്റെ പ്രവചനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് ഹോക്കിംഗ് 76 വയസുവരെ ജീവിച്ചത്.

ബ്രിട്ടീഷ് സണ്‍ഡേ ടൈംസിന്റെ ബെസ്റ്റ് സെല്ലറായി റെക്കോര്‍ഡ് ഭേദിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിന്റെ രചയിതാവ് ഹോക്കിംഗായിരുന്നു. ഈ പുസ്തകത്തിന്റെ ഒരുകോടി കോപ്പികളാണ് ലോകത്ത് വിറ്റഴിഞ്ഞത്. പിന്നീട് തിയറി ഓഫ് എവരിതിംഗ് എന്ന പേരില്‍ ഒരു സിനിമയും പുറത്തിറങ്ങിയിരുന്നു.


Other News in this category4malayalees Recommends