വീപ്പ് കേസ്:ദുരൂഹത നീങ്ങി;ശകുന്തളയെ കൊലചെയ്തത് മകളുടെ കാമുകന്‍; മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്ത് ആത്മഹത്യ ചെയ്ത നിലയില്‍

വീപ്പ് കേസ്:ദുരൂഹത നീങ്ങി;ശകുന്തളയെ കൊലചെയ്തത് മകളുടെ കാമുകന്‍; മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ക്കുള്ളില്‍ സജിത്ത് ആത്മഹത്യ ചെയ്ത നിലയില്‍
കൊച്ചി:കൊച്ചി പോലീസിനെ കുഴക്കിയ വീപ്പ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വീപ്പയ്ക്കുള്ളിലെ മൃതദേഹം ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേതാണെന്ന് കണ്ടെത്തി. ശകുന്തളയെ കൊലപ്പെടുത്തി മൃതദേഹം വീപ്പയ്ക്കുള്ളിലാക്കിയത് ഏരൂര്‍ സ്വദേശി സജിത്താണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ശകുന്തളയുടെ മകളുമായി സജിത്തിന് അടുപ്പമുണ്ടായിരുന്നു. ഈ ബന്ധത്തെ ശകുന്തള ചോദ്യം ചെയ്തതാണ് കൊലപതാകത്തിലേക്ക് നയിച്ചത്. ശകുന്തളയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കോണ്‍ക്രീറ്റ് ചെയ്ത് വീപ്പയ്ക്കുള്ളിലാക്കിയ സജിത്ത് മറ്റു ചിലരുടെ സഹായത്തോടെയാണ് വീപ്പ കായലില്‍ താഴ്ത്തിയത്ത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് വീപ്പയ്ക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ സജിത്ത് ജീവനൊടുക്കുകയും ചെയ്തു.

പത്തുമാസം പഴക്കമുള്ള അസ്ഥികൂടമാണ് വീപ്പയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നത്. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത നിലയിലാണ് കായലില്‍ ഉപേക്ഷിച്ചത്. വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ മത്സ്യത്തൊഴിലാളികളാണ് ഇത് കരയ്‌ക്കെത്തിച്ചത്. ഇതിനുശേഷവും വീപ്പയ്ക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തുടരുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തതോടെ നാട്ടുകാര്‍ക്ക് സംശയമായി. തുടര്‍ന്ന് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ വീപ്പ പൊളിച്ച് പരിശോധിച്ചപ്പോഴാണ് പത്ത് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. എന്നാല്‍ ആരുടെ മൃതദേഹമാണ് വീപ്പയ്ക്കുള്ളില്‍ അടക്കം ചെയ്തതെന്ന് തുടക്കത്തില്‍ കണ്ടെത്താനായിരുന്നില്ല. പിന്നീട് അസ്ഥികൂടം വിശദമായി പരിശോധിച്ചതോടെ പോലീസിന് ചില നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു.

പിടിക്കപ്പെടുമെന്ന് മനസിലായതോടെ സജിത്ത് ജീവനൊടുക്കുകയായിരുന്നോ അതോ ഇയാളെയും ആരെങ്കിലും അപായപ്പെടുത്തിയതാണോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. വീപ്പ കയാലില്‍ കൊണ്ടെയിടാന്‍ സജിത്തിനെ സഹായിച്ചവരേയും പോലീസ് തെരയുകയാണ്.

Other News in this category4malayalees Recommends