ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത;പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍;വില 81,490 രൂപ

ബൈക്ക് പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത;പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍;വില 81,490 രൂപ
ബൈക്ക് പ്രേമികളായ യുവാക്കള്‍ക്കിതാ സുവര്‍ണാവസരം. പുതിയ ടിവിഎസ് അപാച്ചെ RTR 160 4V വിപണിയില്‍. 81,490 രൂപ മുതലാണ് 2018 ടിവിഎസ് അപാച്ചെ RTR 160 4V യുടെ എക്സ്ഷോറൂം വില (ഡല്‍ഹി).

അപാച്ചെയെ മൂന്നു വകഭേദങ്ങളിലായാണ് ടിവിഎസ് ഒരുക്കുന്നത്. 81,490 രൂപ പ്രൈസ്ടാഗില്‍ കാര്‍ബ്യുറേറ്റര്‍ മുന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പ് ഒരുങ്ങുമ്പോള്‍, 84,490 രൂപയാണ് കാര്‍ബ്യുറേറ്റര്‍ പിന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ എക്സ്ഷോറൂം വില.

89,990 രൂപ വിലയിലാണ് അപാച്ചെ RTR 160 4V യുടെ ഫ്യൂവല്‍ ഇഞ്ചക്ടഡ് പിന്‍ ഡിസ്‌ക് ബ്രേക്ക് പതിപ്പ് ലഭ്യമാവുക. 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ നാലു വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ ടിവിഎസ് അപാച്ചെ RTR 160 4V യുടെ ഒരുക്കം.

16.56 bhp കരുത്തേകാന്‍ ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് സാധിക്കും. അതേസമയം 16.28 bhp കരുത്താണ് കാര്‍ബ്യുറേറ്റര്‍ പതിപ്പ് പരമാവധി നല്‍കുന്നത്. 14.8 Nm torque പരമാവധി ലഭിക്കുന്ന ബൈക്കില്‍ അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.


മണിക്കൂറില്‍ 114 കിലോമീറ്ററാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന്റെ പരമാവധി വേഗത. കാര്‍ബ്യുറേറ്റര്‍ പതിപ്പില്‍ പരമാവധി വേഗത മണിക്കൂറില്‍ 113 കിലോമീറ്ററാണ്.

സിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക് നിറങ്ങളിലാണ് 2018 അപാച്ചെ RTR 160 4V ലഭ്യമാവുക. ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിങ്ക്രോ സ്റ്റിഫ് ഫ്രെയിമിനെ അടിസ്ഥാനപ്പെടുത്തിയാണ് ബൈക്കിന്റെ ഒരുക്കം.

ബ്രേക്കിംഗിന് വേണ്ടി 270 mm പെറ്റല്‍ ഡിസ്‌ക് ബ്രേക്ക് മുന്നിലും 200 mm ഡിസ്‌ക് ബ്രേക്ക് പിന്‍ടയറിലും നിലകൊള്ളുന്നുണ്ട്.

Other News in this category4malayalees Recommends