വടകര സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു

വടകര സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു
മനാമ: വടകര വില്യാപ്പിള്ളി സ്വദേശി അശോകന്‍ കുഞ്ഞിരാമന്‍ (58) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരണമടഞ്ഞു.

30 വര്‍ഷമായി ബഹ്‌റൈന്‍ ഷട്ഡൗണ്‍ മെയിന്റനന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ താമസസ്ഥലത്തേക്കു പോകാനായിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ ഉടന്‍ ആംബുലന്‍സ് വരുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രീതയാണ് ഭാര്യ. മക്കള്‍ അഭിയ, അഭി..
സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും
Other News in this category4malayalees Recommends