ഐപിഎല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കി;കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഐപിഎല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കി;കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:ഐപിഎല്ലില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയതിന് കൊച്ചി ടസ്‌ക്കേഴ്‌സിന് നഷ്ടപരിഹാരം. ബിസിസിഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. ടസ്‌ക്കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

18 ശതമാനം വാര്‍ഷിക പലിശ അടക്കമാണ് നഷ്ടപരിഹാര തുക. റെന്‍ദേവൂ സ്‌പോര്‍ട്‌സ് വേള്‍ഡ് എന്ന പേരില്‍ അഞ്ച് കമ്പനികള്‍ ചേര്‍ന്നാണ് 2011 ല്‍ കൊച്ചിന്‍ ടസ്‌ക്കേഴ്‌സ് ടീം രൂപീകരിച്ചത്. 1560 കോടി രൂപയാണ് ഐപിഎല്‍ പ്രവേശനത്തിന് കേരള ടീമിന് വെക്കേണ്ടിവന്ന ലേലത്തുക.

കരാര്‍ ലംഘിച്ചതിനാല്‍ 2011 ല്‍ ആദ്യ സീസണ്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊച്ചി ടീം പുറത്തായിരുന്നു. അവര്‍ നല്‍കിയ ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് 156 കോടി രൂപ ബിസിസിഐ പണമാക്കി പിന്‍വലിക്കുകയും ചെയ്തു. പുതിയ ബാങ്ക് ഗ്യാരന്റി 6 മാസത്തിനുള്ളില്‍ നല്‍കാന്‍ ബിസിസിഐ കൊച്ചി ടീമിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടക്കാത്തതിനാല്‍ പുറത്താക്കുകയായിരുന്നു. പുറത്താക്കുന്നതിന് മുമ്പ് 340 കോടി രൂപ ക്രിക്കറ്റ് ബോര്‍ഡിന് ഇവര്‍ നല്‍കിയിരുന്നു.

പിന്നീട് കൊച്ചി ടീം കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോള്‍ അനുകൂല വിധിയും നേടി.Other News in this category4malayalees Recommends