കാനഡയിലെ ബാങ്കുകളെ കുറിച്ച് ഉപഭോക്താക്കളുടെ പരാതിയില്‍ വന്‍ പെരുപ്പം; കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത് 28 ശതമാനം വര്‍ധനവ്; മിക്ക പരാതികളും ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ അനീതികരമായ ചുമത്തുന്നതുമായി ബന്ധപ്പെട്ട്

കാനഡയിലെ ബാങ്കുകളെ കുറിച്ച് ഉപഭോക്താക്കളുടെ പരാതിയില്‍ വന്‍ പെരുപ്പം;  കഴിഞ്ഞ വര്‍ഷമുണ്ടായിരിക്കുന്നത് 28 ശതമാനം വര്‍ധനവ്;  മിക്ക പരാതികളും ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ അനീതികരമായ ചുമത്തുന്നതുമായി ബന്ധപ്പെട്ട്
കനേഡിയന്‍ ബാങ്കുകളെക്കുറിച്ചുളള പരാതിയില്‍ കഴിഞ്ഞ വര്‍ഷം 28 ശതമാനം വര്‍ധനവുണ്ടായെന്ന വെളിപ്പെടുത്തലുമായി ഓംബുഡ്‌സ്മാന്‍ രംഗത്തെത്തി. 2016മായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇത്തരത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. വ്യാജമായ രീതിയില്‍ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ ചുമത്തിയെന്ന പരാതിയാണ് നിരവധി കസ്റ്റമര്‍മാര്‍ക്ക് ബാങ്കുകളെക്കുറിച്ചുള്ളത്. ഓംബുഡ്‌സ്മാന്‍ ഫോര്‍ ബാങ്കിംഗ് സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് (ഒബിഎസ്‌ഐ) വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കനേഡിയന്‍ ഉപഭോക്താക്കളില്‍ നിന്നും ബാങ്കിംഗുമായി ബന്ധപ്പെട്ട പരാതികളില്‍ നിന്നും 370 അന്വേഷണങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത്. എന്നാല്‍ അതിന് മുമ്പത്തെ വര്‍ഷത്തില്‍ വെറും 290 അന്വേഷണങ്ങളാണ് ഒബിഎസ്‌ഐ നടത്തിയിരിക്കുന്നത്. ഇവയില്‍ പകുതിയിലധികം കേസുകളും ഒന്റാറിയോവില്‍ നിന്നാണെത്തിയിരിക്കുന്നത്. ബാങ്കുകള്‍ക്കും കസ്റ്റമര്‍മാര്‍ക്കും സ്വയം പരിഹരിക്കാന്‍ സാധിക്കാത്ത കേസുകളാണ് ഓംബുഡ്‌സ്മാന്‍ ഏറ്റെടുക്കാറുള്ളത്.

കാനഡയിലെ വലിയ രണ്ട് ബാങ്കുകളായ റോയല്‍ ബാങ്കും ടൊറന്റോ-ഡൊമിനിയന്‍ ബാങ്കും ഓംബുഡ്‌സ്മാന്റെ പരിധിയില്‍ വരുന്നില്ല. മറ്റൊരു സമാന ഏജന്‍സിയായ, തേഡ് പാര്‍ട്ടി ഫേമായ എഡിആര്‍ ചേംബേര്‍സ് ബാങ്കിംഗ് ഓംബുഡ്‌സ് ഓഫീസാണിവയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത്. എഡിആര്‍ബിഒയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട് പ്രകാരം 275 പരാതികളാണ് കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇതില്‍ 157 പരാതികള്‍ ടിഡി ബാങ്കുമായും 118 പരാതികള്‍ റോയല്‍ ബാങ്കുമായി ബന്ധപ്പെട്ടതുമാണ്.

Other News in this category4malayalees Recommends