ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെട്ടു; അപകടകാരണം വ്യക്തമല്ല;അന്വേഷണം ആരംഭിച്ചു

ഇറാഖില്‍ യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ കൊല്ലപ്പെട്ടു; അപകടകാരണം വ്യക്തമല്ല;അന്വേഷണം ആരംഭിച്ചു
ബഗ്ദാദ്: ഇറാഖില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അതിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയിലാണ് യുഎസ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. യുഎസ് സെന്‍ട്രല്‍ കമാന്റ് അറിയിച്ചതാണിത്. ഹെലികോപ്റ്ററില്‍ ഏഴ് സൈനികരാണുണ്ടായിരുന്നതെന്ന് യു.എസ് സൈനിക വക്താവ് പറഞ്ഞു. യുഎസ് എച്ച്എച്ച്- 60 ഹെലികോപ്റ്ററാണ് അന്‍ബാര്‍ പ്രവിശ്യയിലെ അല്‍ ഖയ്യിമിനടുത്ത് തകര്‍ന്നു വീണത്. ശത്രുവിഭാഗത്തിന്റെ ആക്രമണത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് കരുതുന്നില്ലെന്ന് യു.എസ് സൈന്യം അറിയിച്ചു.

ഹെലികോപ്റ്ററിലുണ്ടായിരുന്നവര്‍ അപകടം നടന്ന സ്ഥലത്തുതന്നെ മരണപ്പെട്ടതായി ഓപ്പറേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജൊനാഥന്‍ പി ബ്രാഗ അറിയിച്ചു. സംഭവത്തെ കുറിച്ച് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ കാലത്ത് നടത്തിയ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് രാജ്യത്തെത്തിയതാണ് സൈന്യം.

കഴിഞ്ഞ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇറാഖില്‍ നിന്ന് ഭൂരിഭാഗം യുഎസ് സൈനികരും പിന്‍മാറിയിരുന്നു. എന്നാല്‍ 2014ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇറാഖിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കിയ ഭരണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യം വീണ്ടും ഇടപെടുകയായിരുന്നു.

Other News in this category4malayalees Recommends