ബഹ്‌റൈനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ബഹ്‌റൈനില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശി ചേണിച്ചേരി പുത്തന്‍വളപ്പില്‍ കുഞ്ഞമ്പു നമ്പ്യാരുടെ മകന്‍ സജീവ് കുമാര്‍ (49) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ മരണമടഞ്ഞു. ബഹ്‌റൈന്‍ അല്‍കൊമെഡ് കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

കുളിമുറിയില്‍ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യയും രണ്ടു മക്കളും നാട്ടിലാണ്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും.
Other News in this category4malayalees Recommends