ട്രാന്‍സ് മൗണ്ടയ്ന്‍ പൈപ്പ് ലൈനെതിരെ പ്രതിഷേധം നടത്തിയവര്‍ അറസ്റ്റില്‍, സുപ്രീം കോടതിയുടെ വിലക്ക് വകവക്കാതെ സമരം നടത്തിയവരാണ് അറസ്റ്റിലായത്

ട്രാന്‍സ് മൗണ്ടയ്ന്‍ പൈപ്പ് ലൈനെതിരെ പ്രതിഷേധം നടത്തിയവര്‍ അറസ്റ്റില്‍, സുപ്രീം കോടതിയുടെ വിലക്ക് വകവക്കാതെ സമരം നടത്തിയവരാണ് അറസ്റ്റിലായത്
ടൊറന്റോ: ട്രാന്‍സ് മൗണ്ടയന്‍ പൈപ്പ് ലൈനെതിരെ പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ സുപ്രീം കോടതി നല്‍കിയ ഉത്തരവ് ലംഘിച്ച് സമരം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പൈപ്പ് ലൈന്‍ പണി നടക്കുന്ന അഞ്ച് മീറ്ററിലേക്ക് പ്രവേശിക്കരുതെന്ന ഉത്തരവും ഇവര്‍ ലംഘിച്ചതായി പൊലീസ് പറയുന്നു. മുപ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതായും പൊലീസ് വ്യക്തമാക്കി.

അറസ്റ്റ് സമാധാനപരമായിരുന്നെന്ന് പ്രതിഷേധ സംഘത്തിന്റെ വക്താവ് അമിനമൗസ് ടാഖിം ബരേത് പറഞ്ഞു. പൊലീസുകാരോട് സഹകരിക്കാന്‍ സമരക്കാര്‍ തയാറായതിനാല്‍ എല്ലാം വളരെ ശാന്തമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഈമാസം 26വരെയെങ്കിലും സമരം തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷികള്‍ ചേക്കേറുന്ന ഇവിടുത്തെ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ നല്‍കിയിരിക്കുന്ന സമയം 26വരെയാണ്.

അതേസമംയ 2020ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ് മൗണ്ടയന്‍ അധികൃതര്‍ പറഞ്ഞു. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും അവര്‍ പറയുന്നു. ചിലര്‍ നിരന്തരമായി പണി തടസപ്പെടു്താന്‍ ശ്രമിക്കുകയാണ്. കായികമായും മറ്റും ഇതിന് കൂട്ടായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും കമ്പനി കുറ്റപ്പെടുത്തി.
Other News in this category4malayalees Recommends