ഭര്‍ത്താവ് ഷമിയ്‌ക്കെതിരായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി മതയെ കണ്ട് അറിയിക്കുമെന്ന് ഭാര്യ ഹാസിന്‍

ഭര്‍ത്താവ് ഷമിയ്‌ക്കെതിരായ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി മതയെ കണ്ട് അറിയിക്കുമെന്ന് ഭാര്യ ഹാസിന്‍
ഭര്‍ത്താവിനെതിരായ തന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് തനിക്കു പറയാനുള്ളത് കേള്‍ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയുടെ ഭാര്യ. മമതയെ കണ്ട് തന്റെ വേദനകള്‍ അറിയിക്കണമെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ന്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കു മുമ്പില്‍ ഞാന്‍ കൈകൂപ്പി അപേക്ഷിക്കുന്നു, എന്റെ പോരാട്ടം സത്യത്തിനുവേണ്ടിയാണ്. ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെ കുറ്റംകൊണ്ടല്ല. ഞാന്‍ നിങ്ങളുടെ പിന്തുണ തേടുകയല്ല. സത്യത്തിനുവേണ്ടിയുള്ള എന്റെ പോരാട്ടം ശ്രദ്ധിക്കണമെന്നു മാത്രമാണ് ഞാന്‍ അപേക്ഷിക്കുന്നത്. എന്നെ കണ്ട് എനിക്കെന്താണ് പറയാനുള്ളതെന്നു കേള്‍ക്കണം. അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കൂ.' അവര്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തിലേറെയായി ഷമി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമായിരുന്നു ഹാസിന്റെ ആരോപണം

ഷമി യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അവരുമായുള്ള പേഴ്‌സണല്‍ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളുംഹാസിന്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

ഞാന്‍ പോസ്റ്റു ചെയ്തതെല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഷമിയുടെ പ്രവൃത്തി ഇതിനേക്കാള്‍ ഏറെ ക്രൂരമാണ്. ഒന്നിലേറെ സ്ത്രീകളുമായി അദ്ദേഹത്തിന് അടുപ്പമുണ്ട്.' എന്നു പറഞ്ഞാണ് അവര്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

2014ല്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നല്‍കിയ ഫോണായിരുന്നു അതെന്നും ഷമിയുടെ ബി.എം.ഡബ്ല്യു കാറില്‍ ഗര്‍ഭനിരോധന സാമഗ്രികള്‍ക്കൊപ്പമാണ് ഈ ഫോണ്‍ തനിക്കു ലഭിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. ഈ ഫോണ്‍ പിന്നീട് അന്വേഷണ സംഘത്തിന് കൈമാറായിരുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം ഷമി നിഷേധിച്ചിരുന്നു. തനിക്കെതിരായ ഗൂഢാലോചനയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Other News in this category4malayalees Recommends