അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളില്‍ വിഭാഗീയത പടര്‍ത്താന്‍ ശ്രമിച്ചാല്‍ വിഡ്ഢിയാകുമെന്ന് ജര്‍മനി; വ്യാപാരത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാമെന്നത് ട്രംപിന്റെ വെറും പകല്‍ക്കിനാവെന്ന് ജര്‍മന്‍ എക്കണോമിക് മിനിസ്റ്റര്‍

അമേരിക്ക യൂറോപ്യന്‍ രാജ്യങ്ങളില്‍ വിഭാഗീയത പടര്‍ത്താന്‍ ശ്രമിച്ചാല്‍ വിഡ്ഢിയാകുമെന്ന് ജര്‍മനി; വ്യാപാരത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാമെന്നത് ട്രംപിന്റെ വെറും പകല്‍ക്കിനാവെന്ന് ജര്‍മന്‍ എക്കണോമിക് മിനിസ്റ്റര്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിഭാഗീയത പടര്‍ത്തി നേട്ടം കൊയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചാല്‍ അതില്‍ അദ്ദേഹം പരാജയപ്പെടുമെന്ന മുന്നറിയിപ്പേകി ജര്‍മനി രംഗത്തെത്തി. വ്യാപാരത്തിന്റെ പേരില്‍ തങ്ങളെ തമ്മിലടിപ്പിക്കാന്‍ അമേരിക്ക വൃഥാ ശ്രമിക്കേണ്ടെന്നാണ് ജര്‍മനി മുന്നറിയിപ്പേകുന്നത്. വാഷിംഗ്ടണിലേക്ക് സന്ദര്‍ശനം നടത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ജര്‍മന്‍ എക്കണോമിക് മിനിസ്റ്ററായ പീറ്റര്‍ ആല്‍ട്ട്‌മെയിര്‍ ഈ താക്കിത് അമേരിക്കക്ക് നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ തങ്ങള്‍ക്കൊരു കസ്റ്റംസ് യൂണിയനുണ്ടെന്നും തങ്ങള്‍അതിനകത്ത് യോജിച്ചാണ് പ്രവര്‍ത്തിച്ച് മുന്നോട്ട് നീങ്ങുന്നതെന്നും പീറ്റര്‍ പറയുന്നു. ഇത്രയും ഐക്യമുള്ള സഖ്യത്തെ വിഭാഗീയത പടര്‍ത്താന്‍ ട്രംപ് ശ്രമിക്കുന്നത് വെറുതെയാണെന്നും പീററര്‍ ജര്‍മന്‍ ബിസിനസ് ഡെയിലിയായ ഹാന്‍ഡില്‍സ്ബ്ലാറ്റിനോട് പ്രതികരിച്ചു. വാഷിംഗ്ടണില്‍ പോയി ട്രംപിനെ കണ്ട് സംസാരിക്കുന്നതിനിടെ പീറ്റര്‍ സമീപകാലത്തായി ട്രംപ് സ്റ്റീലിന് മേല്‍ 25 ശതമാനവും അലുമിനിയത്തിന് മേല്‍ 10 ശതമാനവും നികുതി ചുമത്തിയത് പ്രധാന വിഷമായി യുഎസ് പ്രസിഡന്റിനെ ധരിപ്പിക്കുമെന്നാണ് സൂചന.

ജര്‍മന്‍ ചാന്‍സലര്‍ ഏയ്‌ജെല മെര്‍കലിന്റെ വിശ്വസ്തനായ് അറിയപ്പെടുന്ന പീറ്ററിന്റെ അമേരിക്കന്‍ സന്‍ദര്‍ശനത്തിന് വളരെയേറെ പ്രാധാന്യമാണ് കല്‍പിക്കുന്നത്. നീതി പൂര്‍വമല്ലാത്ത വ്യാപാരരീതികളുടെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ താരിഫുകള്‍ പകുതിയിലധികം വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് പീറ്റര്‍ ആരോപിക്കുന്നത്. ഇതിനെതിരെ വിസ്‌കി, മോട്ടോര്‍സൈക്കിളുകള്‍ എന്നിവ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി ഉയര്‍ത്താന്‍ യുകെ തീരുമാനിച്ചുവെന്നു പീറ്റര്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends