ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍;പിച്ച് ഒരുക്കല്‍ വെല്ലുവിളി;മത്സരം നവംബര്‍ ഒന്നിന്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍;പിച്ച് ഒരുക്കല്‍ വെല്ലുവിളി;മത്സരം നവംബര്‍ ഒന്നിന്
കൊച്ചി:ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് മത്സരം കൊച്ചിയില്‍ തന്നെ നടക്കും. നവംബര്‍ ഒന്നിനാണ് മത്സരം. ജിസിഡിഎ ചെയര്‍മാനുമായി കെസിഎ സെക്രട്ടറി കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ മത്സരം നടത്താനുള്ള എല്ലാ സൗകര്യവും നല്‍കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ ഉറപ്പ് നല്‍കി. ജിസിഡിഎ തീരുമാനത്തില്‍ സന്തോഷമെന്നും കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് പ്രതികരിച്ചു.


കലൂര്‍ സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക എന്നതാണ് വലിയ വെല്ലുവിൡ അണ്ടര്‍ 17 ലോകകപ്പിനായി സ്റ്റേഡിയം ഒരുക്കിയപ്പോള്‍ ക്രിക്കറ്റ് പിച്ചും ഇളക്കിമാറ്റിയിരുന്നു. ഇനി ക്രിക്കറ്റിനായി അഞ്ച് പുതിയ വിക്കറ്റുകളെങ്കിലും നിര്‍മ്മിക്കണം.


Other News in this category4malayalees Recommends