അഫ്രിന്‍ പ്രശ്‌നം:ഗറില്ലാ പോരാട്ടം തുടരുമെന്ന് കുര്‍ദ് സൈന്യം;തുര്‍ക്കി സൈന്യവും കൂട്ടാളികളും പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമത്തില്‍

അഫ്രിന്‍ പ്രശ്‌നം:ഗറില്ലാ പോരാട്ടം തുടരുമെന്ന് കുര്‍ദ് സൈന്യം;തുര്‍ക്കി സൈന്യവും കൂട്ടാളികളും പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമത്തില്‍
അഫ്രിന്‍:അഫ്രിന്‍ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. തുര്‍ക്കി സൈന്യത്തിന്റെയും ഫ്രീ സിറിയന്‍ ആര്‍മിയുടെയും സംയുക്താക്രമണത്തില്‍ അഫ്രിന്റെ നിയന്ത്രണം നഷ്ടമായ കുര്‍ദ് സൈന്യം ഗറില്ലാ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. അഫ്രിന്റെ എല്ലാ പ്രദേശങ്ങളിലും തങ്ങളുടെ പോരാളികളുടെ സാന്നിധ്യമുണ്ടെന്നും കിട്ടുന്ന അവസരങ്ങളിലെല്ലാം തുര്‍ക്കി സൈന്യത്തിനും കൂട്ടാളികള്‍ക്കുമെതിരേ ആക്രമണം നടത്തുമെന്നും കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) പ്രതിനിധി ഉസ്മാന്‍ ശെയ്ഖ് ഇസ്സ പറഞ്ഞു.

അഫ്രിന്റെ നിയന്ത്രണം കൈക്കലാക്കിയ തുര്‍ക്കി സൈന്യവും സഹായികളും പ്രദേശം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. കുര്‍ദ് സൈന്യം സ്ഥാപിച്ചിരിക്കാനിടയുള്ള കുഴിബോംബുകള്‍ക്കും മറ്റു കെണികള്‍ക്കുമായുള്ള തെരച്ചില്‍ തുടരുകയാണവര്‍. അഫ്രിനെതിരായ സൈനിക നടപടികളുടെ ഭാഗമായി 3,603 കുര്‍ദ് ഭീകരര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയിലാണ് തുര്‍ക്കി സൈന്യം പ്രാദേശിക സൈന്യത്തിന്റെ സഹായത്തോടെ അഫ്രിനെതിരായ ആക്രമണം ആരംഭിച്ചത്. തുര്‍ക്കി അതിര്‍ത്തി പ്രദേശമായ സിറിയയിലെ അഫ്രിന്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ സൈനിക സഖ്യത്തില്‍ അംഗമായ വൈ.പി.ജിക്കെതിരേയായിരുന്നു തുര്‍ക്കി സേനയുടെ ആക്രണം. തുര്‍ക്കിയിലെ കുര്‍ദ് ഭീകരവാദ സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.കെ.കെ)യുമായി വൈ.പി.ജിക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ഇത്. തങ്ങളുമായി സിറിയ അതിര്‍ത്തി പങ്കിടുന്ന അഫ്രിനില്‍ ഇവരുടെ സാന്നിധ്യം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയുടെ നടപടി.


Other News in this category4malayalees Recommends