സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് നിതീഷ് കുമാര്‍;അഴിമതിയോട് ഒത്തുതീര്‍പ്പില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി

സമൂഹത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്ന് നിതീഷ് കുമാര്‍;അഴിമതിയോട് ഒത്തുതീര്‍പ്പില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി
പട്‌ന:സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നവരോട് യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡി(യു) നേതാവുമായ നിതീഷ് കുമാര്‍. ഞങ്ങളുടെ നയം വളരെ വ്യക്തമാണ്. സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കില്ല,അഴിമതിയോട് ഒത്തുതീര്‍പ്പില്ലെന്നും നിതീഷ് കുമാര്‍. ബിജെപി നേതാക്കളുടെ വര്‍ഗീയ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

എല്ലാവര്‍ക്കും സംസാരിയ്ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ നേതാക്കള്‍ നിരവധി പ്രസ്താവനകള്‍ നടത്താറുമാണ്ട്. എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ബിഹാറിലെ മഹസഖ്യത്തില്‍ പിന്മാറി നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്നത്.

Other News in this category4malayalees Recommends