ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി;ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടി;ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി:ഫേസ്ബുക്ക് സുരക്ഷിതമല്ലേ?ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ചോരുന്നതായി സൂചന. ഫേസ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

വേണമെങ്കില്‍ സുക്കര്‍ബര്‍ക്കിനെ നേരിട്ട് വിളിപ്പിക്കാന്‍ നിയമങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കേംബ്രിഡ്ജ് അനലറ്റിക്കലിന് കോണ്‍ഗ്രസുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


Other News in this category4malayalees Recommends