കടക്കെണിയിലും ശമ്പളവര്‍ദ്ധനവിന് ഒരുങ്ങി എയര്‍ ഇന്ത്യ;പൈലറ്റുമാരുടെ ശമ്പളം 12 ലക്ഷം

കടക്കെണിയിലും ശമ്പളവര്‍ദ്ധനവിന് ഒരുങ്ങി എയര്‍ ഇന്ത്യ;പൈലറ്റുമാരുടെ ശമ്പളം 12 ലക്ഷം
കടക്കെണിയിലേക്ക് കൂപ്പുകുത്തുമ്പോഴും ശമ്പളവര്‍ദ്ധനവിന് ഒരുങ്ങി എയര്‍ഇന്ത്യ. നൂറോളം പൈലറ്റുമാരുടെ ശമ്പളമാണ് എയര്‍ ഇന്ത്യ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 12 ലക്ഷം രൂപ വരെയാണ് ഇവരുടെ ശമ്പള വര്‍ദ്ധനവ്.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടും ശമ്പള വര്‍ദ്ധനവ് നല്‍കിയത് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ എട്ട് മുതല്‍ 10 വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും അതിനാലാണ് ഇപ്പോള്‍ ശമ്പള വര്‍ദ്ധനവ് നല്‍കിയതെന്നുമാണ് ചില ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

50,000 കോടി രൂപയുടെ കടബാധ്യതയാണ് എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ ഉള്ളത്. എയര്‍ ഇന്ത്യ സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനിച്ചത് കഴിഞ്ഞ വര്‍ഷമാണ്.


Other News in this category4malayalees Recommends