മുരിങ്ങയില ജ്യൂസ് കഴിക്കൂ;ആരോഗ്യം മെച്ചപ്പെടുത്തൂ...

മുരിങ്ങയില ജ്യൂസ് കഴിക്കൂ;ആരോഗ്യം മെച്ചപ്പെടുത്തൂ...

മുരിങ്ങ നല്ലൊരു നാടന്‍ ഭക്ഷണമാണ്. അതോടൊപ്പം മരുന്നുമാണ്. പല രോഗങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതിരോധവഴിയെന്നു വേണം, പറയാന്‍. മുരിങ്ങയുടെ ഇലയും കായും പൂവും എന്തിന് വേരും തൊലിയും വരെ ഭക്ഷണങ്ങളും മരുന്നുമായി ഉപയോഗിയ്ക്കാം. ആരോഗ്യഗുണങ്ങളുണ്ടെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഏറെ ഗുണകരമാണ്.


ഏതാണ്ട് അഞ്ചുതരം ക്യാന്‍സറുകളടക്കമുള്ള പലതരം രോഗങ്ങള്‍ മാറ്റാനുള്ള ശേഷിയുള്ളതുകൊണ്ടുതന്നെയാണ് ഈ പേരു വീണതും. ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. പുരുഷന്മാര്‍ക്ക് ലൈംഗികസംബന്ധമായ പ്ര്ശ്‌നങ്ങള്‍ തീര്‍ക്കാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മുരിങ്ങ. ആയുര്‍വേദത്തിലും പല അസുഖങ്ങള്‍ക്കും പരിഹാരമായി പറയുന്ന ഒന്നാണിത്. മുരിങ്ങയുടെ ഇല തോരന്‍ വച്ചു കഴിയ്ക്കുന്നതു പതിവാണ്. ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയില തോരന്‍ മാത്രമല്ല, ഇത് ഇഞ്ചി ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം, മഞ്ഞള്‍ ചേര്‍ത്തു വേവിച്ചു കഴിയ്ക്കാം.

മുരിങ്ങയില ജ്യൂസാക്കിയും കഴിയ്ക്കാം. അധികം പേര്‍ക്കു പരിചയമുണ്ടാകില്ലെങ്കിലും പലതരത്തിലുള്ള ആരോഗ്യഗുണങ്ങളാണ് മുരിങ്ങയില ജ്യൂസാക്കി കഴിച്ചാല്‍ ലഭിയ്ക്കുക. ഇതുണ്ടാക്കാനും വളരെ എളുപ്പമാണ്. അരകപ്പു മുരിങ്ങയില നല്ലപോലെ കഴുകി ഒരു കപ്പു വെള്ളം ചേര്‍ത്തടിച്ച് ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഫ്രഷായി തന്നെ ഉപയോഗിയ്ക്കുന്നതാണ് ഏറെ നല്ലത്. മുരിങ്ങയില ജ്യൂസ് അല്‍പകാലം അടുപ്പിച്ചു കുടിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കാന്‍ സഹായിക്കും.

ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും വിഷം അതായത് ടോക്‌സിനുകള്‍ നീക്കം ചെയ്യാനുള്ള നല്ലൊന്നാന്തരം മരുന്നാണ് മുരിങ്ങയില ജ്യൂസ്. ടോക്‌സിനുകള്‍ നീങ്ങുന്നത് ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിന് തിളക്കം ചര്‍മകോശങ്ങള്‍ക്കു പുതുജീവന്‍ നല്‍കാനും ചര്‍മകോശങ്ങളിലെ വിഷാംശം നീക്കി ചര്‍മത്തിന് തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്. മുരിങ്ങയില ജ്യൂസ് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കുകയു ംചെയ്യും. ഇതിലെ മിനറലുകളും മറ്റുമാണ് ഇതിനു സഹായിക്കുന്നത്.

ആന്റിഓക്‌സിഡന്റുകള്‍ ലിവര്‍, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഒന്നാണ്. ഇവ ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ചു കോശനാശം തടയും. ഇതുവഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.


Other News in this category



4malayalees Recommends