ജാതിയില്‍ താഴ്ന്ന യുവാവുമായുള്ള പ്രണയം:അച്ഛന്‍ മകളെ കുത്തിക്കൊന്നു;മലപ്പുറത്ത് നടന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്

ജാതിയില്‍ താഴ്ന്ന യുവാവുമായുള്ള പ്രണയം:അച്ഛന്‍ മകളെ കുത്തിക്കൊന്നു;മലപ്പുറത്ത് നടന്നത് ദുരഭിമാനക്കൊലയെന്ന് പോലീസ്
അരീക്കോട്:കേരളത്തിലും ദുരഭിമാനക്കൊല. മലപ്പുറം ജില്ലയിലെ അരീക്കോട് വിവാഹത്തലേന്ന് മകളെ അച്ഛന്‍ വെട്ടിക്കൊന്നത് സമൂഹമനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ദളിത് യുവാവുമായി ആതിരയ്ക്കുണ്ടായിരുന്ന പ്രണയവും അയാളെ വിവാഹം ചെയ്യൂവെന്ന അവളുടെ തീരുമാനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇരുപത്തൊന്നുകാരിയായ ആതിര രാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു.

ഇടത് നെഞ്ചില്‍ ആഴത്തിലേറ്റ കുത്താണ് ആതിരയുടെ മരണത്തിനിടയാക്കിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഇരുപത്തിയൊന്നുകാരിയായ ആതിര. പഠിക്കുന്ന കാലം മുതല്‍ക്കേ ആതിര ബ്രിഗേഷ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കൊയിലാണ്ടി സ്വദേശിയായ ബ്രിഗേഷ് സൈനികനാണ്. പഠനകാലത്തെ പ്രണയം ജോലി കിട്ടിയപ്പോഴും അതുപോലെ തുടര്‍ന്നു. ഒടുവില്‍ വിവാഹം കഴിക്കാമെന്ന് തീരുമാനമെടുത്തപ്പോള്‍ ഇരുവരും അക്കാര്യം വീട്ടില്‍ അറിയിച്ചു. എന്നാല്‍ ഇരുവരുടേയും ജാതി വേറെയാണ് എന്നതിനാല്‍ ആതിരയുടെ വീട്ടില്‍ ഈ പ്രണയം ഭൂകമ്പം തന്നെയുണ്ടാക്കി. ആതിര തിയ്യ ജാതിക്കാരിയാണ്. ബ്രിഗേഷാകട്ടെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളും.

വീട്ടിലെ മറ്റുള്ളവര്‍ക്കെല്ലാം സമ്മതമായിരുന്നപ്പോഴും അച്ഛന്‍ രാജന്‍ ഈ പ്രണയത്തേയും വിവാഹത്തേയും ശക്തമായി എതിര്‍ത്തു. താഴ്ന്ന ജാതിയില്‍പ്പെട്ട ഒരാളെ മകള്‍ വിവാഹം കഴിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ രാജന്‍ തയ്യാറായിരുന്നില്ല. അച്ഛന്‍ സമ്മതിക്കില്ല എന്ന മനസ്സിലായതോടെ ആതിരയും ബ്രിഗേഷും രജിസ്റ്റര്‍ മാര്യേജ് എന്ന വഴി തെരഞ്ഞെടുത്തു. രജിസ്റ്റര്‍ മാര്യേജിന്റെ പേരില്‍ രാജന്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ വിഷയം പോലീസ് സ്റ്റേഷനിലെത്തി. പോലീസുകാരുടെ ഇടപെടലില്‍ പ്രശ്നം ഒത്തുതീര്‍പ്പിലെത്തി. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തുക എന്ന തീരുമാനത്തിലേക്ക് എല്ലാവരും എത്തി. രാജന് ഈ തീരുമാനം മനസ്സില്ലാ മനസ്സോടെ അംഗീകരിക്കേണ്ടതായി വന്നു. കൊല്ലാന്‍ ഉറച്ച് രാജന്‍ ഇതേത്തുടര്‍ന്ന് ആതിര സ്വന്തം വീട്ടിലേക്ക് മടങ്ങി വന്നു. എങ്കിലും അച്ഛന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന ഭയം ആതിരയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. അവളെ വെച്ചേക്കില്ലെന്ന് രാജന്‍ പലപ്പോഴായി ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞിരുന്നു. വ്യാഴാഴ്ച ബന്ധുക്കളെല്ലാം വീട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയ രാജന്‍ വീട്ടിലെത്തി മകളുമായി വഴക്ക് തുടങ്ങി. അച്ഛന്‍ ഉപദ്രവിക്കുമെന്ന് ഭയന്ന ആതിര ബന്ധുവിനൊപ്പം അയല്‍വീട്ടിലേക്ക് മാറി. എന്നാല്‍ ആതിരയെ കൊലപ്പെടുത്താന്‍ രാജന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. കത്തി നെഞ്ചില്‍ കുത്തിയിറക്കി അയല്‍വീട്ടിലെത്തിയ ആതിര അച്ഛനെ ഭയന്ന് വാതില്‍ അടച്ച് അകത്തിരിക്കുകയായിരുന്നു. കത്തിയുമായി ആതിരയുടെ പിന്നാലെ ചെന്ന രാജന്‍ വാതില്‍ ചവിട്ടിത്തുറന്നു. ഭയന്ന് നിലവിളിച്ച ആതിരയ്ക്ക് എന്തെങ്കിലും ചെയ്യാനാകും മുന്‍പേ രാജന്‍ കത്തി മകളുടെ നെഞ്ചില്‍ തന്നെ കുത്തിയിറക്കി.

നെഞ്ചില്‍ കുത്തേറ്റ് ചോരവാര്‍ന്ന ആതിര ആശുപത്രിയില്‍ എത്തുമുന്‍പേ മരണപ്പെട്ടിരുന്നു. ഓട്ടോ ഡ്രൈവറായ രാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends