അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി

അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി

അസമില്‍ അഞ്ചാം ക്ലാസ്സുകാരിയെ സഹപാഠികള്‍ കൂട്ടബലാത്സംഗം ചെയ്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. നഗോവന്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ നഗോവന്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ല ആശുപത്രിയില്‍ നിന്ന് വിദഗ്ദ ചികിത്സക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് പെണ്‍കുട്ടി മരിച്ചത്. ബടദ്രാവയിലെ ലാലുങ് ഗാവിലാണ് പെണ്‍കുട്ടിയുടെ വീട്. സ്‌കൂളില്‍നിന്ന് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് സമീപവാസികളെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.


പെണ്‍കുട്ടിയുടെ മരണമൊഴി രേഖപ്പെടുത്തിയ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇരുവരും പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. അറസ്റ്റിലായവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും മൂന്നാമനു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും നാഗാവോന്‍ എസ് പി ശങ്കര്‍ റെയ്‌മേദി പറഞ്ഞു. പെണ്‍കുട്ടിയും പ്രതികളും ഒരേ ഗ്രാമവാസികളാണെന്നും അദ്ദേഹം അറിയിച്ചു.

Other News in this category4malayalees Recommends