കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഹോശാന പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക ഹോശാന പെരുന്നാള്‍ കൊണ്ടാടി

കുവൈറ്റ് : മാനവരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരമായി സ്വയം ബലിയാകുന്നതിനു മുന്നോടിയായി പരിവര്‍ത്തനത്തിന്റെ സന്ദേശവുമായി എളിമയുടെ പര്യായമായ കഴുതപ്പുറത്തേറി യെരുശലേം നഗരത്തിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജതുല്യം സ്വീകരിച്ചതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ഹോശാന പെരുന്നാള്‍ കൊണ്ടാടി.


കുവൈറ്റ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ നടന്ന ഹോശാനയുടെ പ്രത്യേക ശുശ്രൂഷകളില്‍ ആയിരക്കണക്കിനുവരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കുരുത്തോലകളേന്തി ഭക്തിപുരസ്സരം പങ്കെടുത്തു.

മാര്‍ച്ച് 24 ശനിയാഴ്ച്ച വൈകിട്ട് സാല്‍മിയ സെന്റ് മേരീസ് ചാപ്പലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്തായും, അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. സാംസണ്‍ എം. സൈമണും, അബ്ബാസിയ എസ് ഹാളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മഹാഇടവക വികാരി ഫാ. ജേക്കബ് തോമസും, സിറ്റി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക സഹവികാരി ഫാ. ജിജു ജോര്‍ജ്ജും കാര്‍മ്മികത്വം വഹിച്ചു.

Other News in this category4malayalees Recommends