സൗദിയില്‍ നിയമം ലംഘിച്ചാല്‍ ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇനി കനത്ത പിഴ

സൗദിയില്‍ നിയമം ലംഘിച്ചാല്‍ ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇനി കനത്ത പിഴ
ജിദ്ദ: സൗദിയില്‍ നിയമം ലംഘിക്കുന്ന ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും കനത്ത പിഴ ചുമത്തും. നിയമ ലംഘനം നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമാവലി മൂന്നുമാസത്തിനു ശേഷം നിലവില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെ തുറക്കുന്ന സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതിനും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ ലൈസന്‍സ് നിഷേധിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന നിയമാവലി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റാബിയ അംഗീകരിച്ചു. ലൈസന്‍സ് ഇല്ലാതെ തുറക്കുന്ന ആശുപത്രികള്‍ക്ക് ഒരു ലക്ഷം മുതല്‍ നാല് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും.

ക്ലിനിക്കുകള്‍ക്കും ഏകദിന ശസ്ത്രക്രിയ സെന്ററുകള്‍ക്കും 50,000 റിയാല്‍ മുതല്‍ ഒന്നര ലക്ഷം റിയാല്‍ വരെയാണ് പിഴ. എന്നാല്‍ ലാബുകള്‍ക്കും എക്‌സ് റേ സെന്ററുകള്‍ക്കും 30,00 മുതല്‍ ഒരുലക്ഷം റിയാല്‍ വരെയാണ് പിഴ ഈടാക്കുക. മുഴുവന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും സേവന നിരക്കുകള്‍ നിശ്ചയിച്ചു ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയിരിക്കണമെന്നും പുതിയ നിയമാവലിയില്‍ പറയുന്നു. മാത്രമല്ല മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഈ നിരക്കുകളില്‍ ഭേദഗതി വരുത്താനും പാടില്ല.
Other News in this category4malayalees Recommends