മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ദുബായില്‍

മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ദുബായില്‍
ഷാര്‍ജ: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നു . ശനിയാഴ്ച ഉച്ചയ്ക്ക് യു. എ. യിലെത്തിയ ബാവാതിരുമേനിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി . തുടര്‍ന്ന് വൈകിട്ട് പരിശുദ്ധ ബാവ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഓശാനയുടെയും, വിശുദ്ധ ദൈവ മാതാവിന്റെ പെരുന്നാള്‍ ശുശ്രൂഷകളും നടത്തപ്പെട്ടു.

ഞായര്‍, തിങ്കള്‍, ദിവസങ്ങളില്‍ വൈകിട്ട് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ബാവ തിരുമേനി ധ്യാനപ്രസംഗം നടത്തി . ചൊവ്വാഴ്ച ഫാദര്‍ സന്തോഷ് സാമുവേല്‍ ധ്യാനപ്രസംഗം നടത്തും . ബുധനാഴ്ച്ച വൈകിട്ട് സന്ധ്യാനമസ്‌ക്കാരത്തെത്തുടര്‍ന്നു പെസഹായുടെ ശുശ്രൂകള്‍ക്കു അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ . സഖറിയാസ് മാര്‍ അപ്രേം മുഖ്യ കാര്‍മ്മികത്വം വഹിക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ദുഃഖ വെള്ളി ആരാധനയും വൈകിട്ട് 3 .30നു നേര്ച്ച കഞ്ഞിയും , ശനിയാഴ്ച രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6 മണി മുതല്‍ ഉയര്‍പ്പു പെരുന്നാളിന്റെ ശുശ്രൂഷകളും നടത്തപ്പെടും.

ഞായറാഴ്ച വൈകിട്ട് ഇടവകയില്‍ നടക്കുന്ന ഒവിബിസ് ക്ലാസ്സുകളുടെ ഉദ്ഘാടനം ബാവാ തിരുമേനി നിര്‍വഹിക്കും. ഇടവക വികാരി ഫാ. ജോണ്‍ കെ.ജേക്കബ് , സഹവികാരി ഫാ.ജോജി കുര്യന്‍ തോമസ്. ഇടവക ട്രസ്റ്റീ രാജു തോമസ് , സെക്രട്ടറി തോമസ് പി. മാത്യു എന്നിവരുടെ എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി .
Other News in this category4malayalees Recommends