യുഎഇയില്‍ അവഗണിച്ച കാമുകിയുടെ കഴുത്തറുത്തു, തീകൊളുത്തി യുവാവ് പകരം വീട്ടി

യുഎഇയില്‍ അവഗണിച്ച കാമുകിയുടെ കഴുത്തറുത്തു, തീകൊളുത്തി യുവാവ് പകരം വീട്ടി
ദുബായ്: തന്നെ അവഗണിച്ചതിലുള്ള പകമൂത്ത് കെനിയന്‍ യുവാവ് കാമുകിയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തീകൊളുത്തുകയും ചെയ്തു. ഷിപ്പിങ് കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന യുവാവാണ് യുഎഇയില്‍ കാമുകിക്കും ജോലി ശരിയാക്കിയത്. ഇവര്‍ക്ക് വേണ്ടി ധാരാളം പണവും ചെലവാക്കിയിരിക്കുന്നു.


എന്നാല്‍ കൊല്ലപ്പെടുന്നതിന് മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് മുതല്‍ കാമുകി ഇയാളെ അവഗണിക്കാന്‍ തുടങ്ങി. പലപ്പോഴും ബന്ധം പുനരാരംഭിക്കാന്‍ യുവാവ് ശ്രമിച്ചെങ്കിലും യുവതി അതിന് വഴങ്ങിയില്ല. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതിയില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതില്‍ പ്രകോപിതനായാണ് കാമുകിയെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്.


2016 മാര്‍ച്ച് ഒന്നിനാണ് യുവതി കൊല്ലപ്പെട്ടത്. സംഭവദിവസം ബേസ്‌ബോള്‍ ബാറ്റുമായി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ യുവാവ് തീ കൊളുത്താനായി ഇന്ധനത്തില്‍ മുക്കിയ തുണിയും കൈയ്യില്‍ കരുതിയിരുന്നു. ബേസ്‌ബോള്‍ ബാറ്റ് വച്ച് യുവതിയുടെ തലക്കടിച്ച ശേഷം അടുത്ത് കിടന്ന കാര്‍പ്പറ്റിലേക്ക് തീ കൊളുത്തി തുണി ഇട്ടു. തീ ആളിപ്പടരും മുമ്പ് സമീപത്തുള്ളവര്‍ക്കൊക്കെ ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ പലവട്ടം തലക്കടിയേറ്റ യുവതിക്ക് അത് കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാള്‍ യുവതിയുടെ കഴുത്തില്‍ വെട്ടുകയും ചെയ്തു. അപ്പോഴേക്ക് ശരീരത്തിലേക്ക് തീ പടര്‍ന്നു.

കൊല നടക്കുന്നതിന് കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ യുവതിക്ക് ഭീഷണി ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് പറഞ്ഞു. കഴുത്തിലും നെഞ്ചിലുമേറ്റ മുറിവാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയ യുവാവ് ഓഫീസിലേക്ക് കയറുന്നതും അരമണിക്കൂറിന് ശേഷം തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കയറുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗ് തിരിച്ചിറങ്ങുമ്പോള്‍ കയ്യില്‍ ഇല്ലായിരുന്നു.
Other News in this category4malayalees Recommends