സലാലഎയര്‍ സുഹാര്‍-സലാല സര്‍വീസ് നാളെ മുതല്‍

സലാലഎയര്‍ സുഹാര്‍-സലാല സര്‍വീസ് നാളെ മുതല്‍
മസ്‌ക്കറ്റ്: ഒമാന്റെ പ്രഥമ ബജറ്റ് വിമാനമായ സലാം എയറിന്റെ സുഹാര്‍ സലാല സര്‍വീസ് വ്യാഴാഴ്ച മുതല്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ നടത്തും. വ്യാഴം ശനി ദിവസങ്ങളില്‍ വൈകിട്ട് 3.45ന് സലാല രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.

വൈകിട്ട് 5.25ന് സുഹാറില്‍ ലാന്‍ഡ് ചെയ്യും. വൈകിട്ട് 6.15ന് പുറപ്പെട്ട് രാത്രി 7.55ന് സലാലയില്‍ ലാന്‍ഡ് ചെയ്യും. വണ്‍വേ ടിക്കറ്റിന് 21 റിയാല്‍ ഈടാക്കും. നേരത്തെ ഖരീഫ് കാലത്ത് ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി വയ്ക്കുകയായിരുന്നു.
Other News in this category4malayalees Recommends